അ​ധ്യാ​പി​ക ട്രെ​യി​നി​ൽ നി​ന്നു വീ​ണു​മ​രി​ച്ച സം​ഭ​വം: സ​ഹ​യാ​ത്രി​ക​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം
Friday, July 1, 2022 10:39 PM IST
തി​രു​വ​ല്ല: നാ​ഗ​ര്‍​കോ​വി​ല്‍ - കോ​ട്ട​യം പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ന്‍റെ ലേ​ഡീ​സ് കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന അ​ധ്യാ​പി​ക തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. വ​ര്‍​ക്ക​ല ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക കോ​ട്ട​യം മേ​ലു​കാ​വ് എ​ഴു​യി​നി​ക്ക​ല്‍ വീ​ട്ടി​ല്‍ ജി​ന്‍​സി ജോ​ണി​ന്‍റെ (37) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. ജി​ൻ​സി യാ​ത്ര ചെ​യ്ത ട്രെ​യി​നി​ലെ​യും കം​പാ​ർ​ട്ട്മെ​ന്‍റി​ലെ​യും യാ​ത്ര​ക്കാ​രാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജി​ന്‍​സി വീ​ണ​ത്. രാ​ത്രി ഏ​ഴോ​ടെ തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​ന്‍ അ​ഞ്ചു മി​നി​ട്ടോ​ളം ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. പി​ന്നീ​ട് ട്രെ​യി​ന്‍ വി​ട്ട​പ്പോ​ഴാ​ണ് ജി​ന്‍​സി ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് സി​സി​ടി​വി​യി​ല്‍ കാ​ണു​ന്ന​ത്. ഇ​റ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വേ​ഗം കൂ​ടി​യ​തോ​ടെ ട്രെ​യി​നി​ല്‍ നി​ന്നു ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു ജി​ന്‍​സി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജി​ന്‍​സി ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ല്‍ ദൂ​രു​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും ഫ്ര​ണ്ട്സ് ഓ​ണ്‍ റെ​യി​ല്‍​വേ കൂ​ട്ടാ​യ്മ​യും എ​ഴു​ത്തു​കാ​രി ദീ​പാ നി​ശാ​ന്തും രം​ഗ​ത്തു വ​ന്നു.
ഇ​റ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ജി​ന്‍​സി കാ​ല്‍​തെ​റ്റി വീ​ണു​വെ​ന്നാ​ണ് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, ജി​ന്‍​സി​ക്ക് തി​രു​വ​ല്ല​യി​ല്‍ ഇ​റ​ങ്ങേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നി​രി​ക്കേ അ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​റ്റു യാ​ത്ര​ക്കാ​രും ബ​ന്ധു​ക്ക​ളും. പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ തി​രു​വ​ല്ല​യി​ല്‍ എ​ത്തു​മ്പോ​ള്‍ ഗാ​ര്‍​ഡ് റൂ​മി​നോ​ടു ചേ​ര്‍​ന്ന് അ​വ​സാ​ന​മാ​യു​ള്ള ലേ​ഡീ​സ് കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ജി​ന്‍​സി ഒ​റ്റ​യ്ക്കാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ട്രെ​യി​ന്‍ നീ​ങ്ങി​യ​പ്പോ​ള്‍ മു​ഷി​ഞ്ഞ വ​സ്ത്രം ധ​രി​ച്ച ഒ​രാ​ള്‍ ലേ​ഡീ​സ് കം​പാ​ര്‍​ട്ട്മെ​ന്‍റി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.
സ്റ്റേ​ഷ​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് സി​സി​ടി​വി ഉ​ള്ള​ത്. ഇ​വ​യ്ക്ക് ക​വ​റേ​ജ് അ​ധി​ക​ദൂ​ര​ത്തേ​ക്ക് ഇ​ല്ല. ല​ഭ്യ​മാ​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ പ്ലാ​റ്റ്ഫോം അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് ജി​ന്‍​സി വീ​ഴു​ന്ന​താ​യി കാ​ണാ​മെ​ന്ന് പ​റ​യു​ന്നു. സൗ​മ്യ മോ​ഡ​ല്‍ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്ന് സ​ഹ​യാ​ത്രി​ക​ര്‍ ആ​രോ​പി​ക്കു​മ്പോ​ഴും റെ​യി​ല്‍​വേ പോ​ലീ​സ് നി​ഷേ​ധി​ക്കു​ക​യാ​ണ്. നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജി​ന്‍​സി വീ​ണു​വെ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ഭാ​ഷ്യം. കോ​ട്ട​യ​ത്ത് ഇ​റ​ങ്ങേ​ണ്ട ജി​ന്‍​സി തി​രു​വ​ല്ല​യി​ല്‍ എ​ന്തി​ന് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹ​അ​ധ്യാ​പ​ക​രു​ടെ​യും ചോ​ദ്യം.
അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പു വ​രെ അ​ധ്യാ​പി​ക ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​റ​ങ്ങി​പ്പോ​യ ജി​ന്‍​സി കോ​ട്ട​യം സ്‌​റ്റേ​ഷ​ന്‍ ട്രെ​യി​ന്‍ വി​ടു​ക​യാ​ണെ​ന്ന ധാ​ര​ണ​യി​ല്‍ ചാ​ടി ഇ​റ​ങ്ങി​യെ​ന്നു റെ​യി​ല്‍​വേ പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കോ​ട്ട​യം വ​രെ​യു​ള്ള ട്രെ​യി​നി​ലാ​ണ് താ​ന്‍ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​യാ​ളാ​ണ് ജി​ന്‍​സി. വ​ര്‍​ക്ക​ല - കോ​ട്ട​യം പാ​ത​യി​ല്‍ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യ ജി​ന്‍​സി​യു​ടെ ഭ​ര്‍​ത്താ​വ് റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്.