സ്വ​ർ​ണ​വും സോ​ളാ​റു​മ​ല്ല ബ​ഫ​ർ സോ​ണാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം: ഇ​ൻ​ഫാം
Friday, July 1, 2022 10:39 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം സ്വ​ർ​ണ​വും സോ​ളാ​റു​മ​ല്ലെ​ന്നും ബ​ഫ​ർ സോ​ണാ​ണെ​ന്നും ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ വ​നാ​തി​ർ​ത്തി​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.
പ​ട്ട​യം ല​ഭി​ച്ച ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​തി​രി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തും ഭ​ര​ണ​പ​ക്ഷ​ത്തു​മു​ള്ള എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളും നി​യ​മ​സ​ഭ​യി​ലെ കൂ​ട്ടാ​യ ച​ർ​ച്ച​യി​ലൂ​ടെ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഇ​ൻ​ഫാം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.