സാ​നി​മോ​ളു​ടെ മ​ര​ണം; ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ധ​ർ​ണ ന​ട​ത്തി
Friday, July 1, 2022 10:36 PM IST
പെ​രു​മ്പെ​ട്ടി: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി വി.​എ​സ്. സാ​നി​മോ​ൾ റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
സാ​നി​മോ​ൾ മ​രി​ച്ചി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ത്ത പ​രാ​തി​യി​ന്മേ​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യോ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യോ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​തേ​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി.
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എം.​കെ. സു​രേ​ഷ്ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ രാ​ജു തേ​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പെ​ന്ത​ൻ പു​ഴ സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ജ​യിം​സ് ക​ണ്ണി​മ​ല, മ​ധു നെ​ടു​മ്പാ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഈ​പ്പ​ൻ വ​ർ​ഗീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പെ​രു​മ്പെ​ട്ടി, ഉ​ഷാ ഗോ​പി, ദ​ലി​ത് ക്രി​സ്ത്യ​ൻ ഡി​സ്ക​ർ​ഷ​ൻ ഫോ​റം ജി​ല്ലാ ക​ൺ​വീ​ന​ർ ക്യാ​പ്റ്റ​ൻ ടി​നോ തോ​മ​സ്, വി​ജ​യ​ൻ വെ​ള്ള​യി​ൽ, ജി​നു സി. ​ജോ​ൺ, പി.​ഡി. സാ​ബു, അ​സീ​സ് ചു​ങ്ക​പ്പാ​റ, തോ​മ​സ് മാ​ത്യൂ പു​ത്തേ​ത്ത്, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ജോ​ജി പ​ട​പ്പ​യ്ക്ക​ൽ, അ​ജു കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.