വി​​ദ്യാ​​ർ​​ഥി​ക​ൾ രാ​​ജ്യ​സ്നേ​​ഹ​​മു​​ള്ള​​വ​​രാ​​ക​​ണം: മാ​​ർ ത​​റ​​യി​​ൽ
Friday, July 1, 2022 10:36 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​ന്മ​തി​ന്മ​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും രാ​​ജ്യ​സ്നേ​​ഹ​​മു​​ള്ള​​വ​​രാ​​ക​​ണ​​മെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. കെ​​സി​​എ​​സ്എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​ന​​വും മാ​​ർ​​ഗ​​രേ​​ഖ പ്ര​​കാ​​ശ​​ന​​വും സെ​​ന്‍റ് ജോ​​സ​​ഫ്സ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
കോ​​വി​​ഡ് കാ​​ല​​ഘ​​ട്ട​​ത്തി​​ലെ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം എ​​ൽ​​പി വി​​ഭാ​​ഗ​​ത്തി​​ൽ പ​​ച്ച സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് സ്കൂ​​ളി​​നും യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ നെ​​ടും​​കു​​ന്നം സെ​​ന്‍റ് തെ​​രേ​​സാ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​നും ല​​ഭി​​ച്ചു.
ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ഹൈ​​സ്കൂ​​ൾ കു​​റു​​ന്പ​​നാ​​ടം, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് തെ​​രേ​​സാ​​സ് എ​​ച്ച്എ​​സ്എ​​സ് വാ​​ഴ​​പ്പ​​ള്ളി എ​​ന്നി​​വ​​ർ അ​​വാ​​ർ​​ഡു​​ക​​ൾ ക​​ര​​സ്ഥ​​ മാ​​ക്കി.
അ​​തി​​രൂ​​പ​​ത കോ​​ർ​​പ​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ, പ്ര​​സി​​ഡ​​ന്‍റ് സോ​​ണി​​ച്ച​​ൻ കോ​​ലേ​​ട്ട്, അ​​ൽ​​ഫോ​​ൻ​​സാ സോ​​യി, പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ക്ലാ​​രി​​സ് സി​​എം​​സി, ചെ​​യ​​ർ​​മാ​​ൻ സ്റ്റെ​​ഫി​​ൻ സ​​ജി, റി​​ൻ​​സ് വ​​ർ​​ഗീ​​സ്, സോ​​ജ​​ൻ ചാ​​ക്കോ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​പ​​ർ​​ണ തോ​​മ​​സ്, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ധ​​ന്യ തെ​​രേ​​സ് സി​​എം​​സി, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​നു വേ​​ള​​ങ്ങാ​​ട്ടു​​ശേ​​രി, സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ കെ.​​എ​​സ്. അ​​ശ്വി​​ൻ ആ​​ന്‍റോ, സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സ​​ർ മ​​നോ​​ജ് ചാ​​ക്കോ, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ​​മി​​ൻ ജെ. ​​വ​​രാ​​പ്പ​​ള്ളി, ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ സി​​സ്റ്റ​​ർ റെ​​നീ​​റ്റാ എ​​ഫ്സി​​സി, സി​​സ്റ്റ​​ർ സി​​നി എ.​​ഒ. ത​​ട​​ത്തേ​​ൽ, ക​​ണ്‍​വീ​​ന​​ർ ഡോ. ​​ബി​​ജി കെ. ​​സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.