കൊ​റ്റം​കു​ടി - സ്റ്റോ​ർ​മു​ക്ക് റോ​ഡ് ശോ​ച്യാ​വ​സ്ഥ: ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി
Friday, July 1, 2022 10:36 PM IST
കീ​ഴ്‌വായ്പൂ​ര്: കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യേ​യും മ​ല്ല​പ്പ​ള്ളി - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​യ കൊ​റ്റം​കു​ടി - സ്റ്റോ​ർ​മു​ക്ക് ഓ​സ്റ്റി​ൻ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് വേ​ങ്ങ​ഴ ജം​ഗ്ഷ​നി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി.
കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​ൺ​സ​ൺ കു​ര്യ​ൻ, അ​നി​ൽ ക​യ്യാ​ലാ​ത്ത്, ജോ​ൺ​സ​ൺ ജേ​ക്ക​ബ്, സ​ജി ഡേ​വി​ഡ്, ബാ​ബു കു​ര്യ​ൻ, സാ​ബു ക​ള​ർ മ​ണ്ണി​ൽ, ജോ​യി ഇ​ട​മു​റി​യി​ൽ, ലൈ​ല അ​ല​ക്സാ​ണ്ട​ർ, എ​സ്. വി​ദ്യാ​മോ​ൾ, എം.​വി. കോ​ശി, ഷാ​ജി ചേ​ന്ദം​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ല​അ​ഥോ​റി​റ്റി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി

റാ​ന്നി: ജ​ല അ​ഥോ​റി​റ്റി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജ​ല അ​ഥോ​റി​റ്റി റാ​ന്നി സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ര​ക്ഷാ​ധി​കാ​രി എ​സ്. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. സു​രേ​ന്ദ്ര​ൻ, യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ്, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം, കെ.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.