പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ കു​ത്തി​വ​യ്പെ​ടു​ത്ത​ത് 7209 പേ​ർ
Friday, July 1, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ 7209 ആ​ളു​ക​ൾ വി​വി​ധ മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി. ജൂ​ണി​ൽ മാ​ത്രം 1261 പേ​ർ‌ ചി​കി​ത്സ തേ​ടി​യ​താ​യും ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ കു​മാ​രി അ​റി​യി​ച്ചു.
പേ​വി​ഷ​ബാ​ധ​യു​ള്ള മൃ​ഗ​ങ്ങ​ള്‍ ന​ക്കു​ക​യോ, മാ​ന്തു​ക​യോ, ക​ടി​ക്കു​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് രോ​ഗ​മു​ണ്ടാ​കു​ന്ന​ത്. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ഒ​രു വൈ​റ​സ് രോ​ഗ​മാ​ണി​ത്. 99 ശ​ത​മാ​നം പേ​വി​ഷ​ബാ​ധ​യും ഉ​ണ്ടാ​കു​ന്ന​ത് നാ​യ്ക്ക​ള്‍ മു​ഖേ​ന​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളാ​യ പൂ​ച്ച, പ​ശു, ആ​ട് എ​ന്നി​വ കൂ​ടാ​തെ മ​ല​യ​ണ്ണാ​ന്‍, കു​ര​ങ്ങ് എ​ന്നീ വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാം. പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കു​ന്ന 40 ശ​ത​മാ​നം ആ​ളു​ക​ളും 15 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്.
പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ​യു​ള്ള ഐ​ഡി​ആ​ര്‍​വി ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണെ​ന്നും മു​റി​വി​നു ചു​റ്റും എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ (എ​റി​ഗ് വാ​ക്സി​ന്‍) ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട, ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി റാ​ന്നി, താ​ലൂ​ക്ക് ആ​ശു​പ​ത്രി തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ലാ​ണ് കു​ത്തി​വ​യ്പ് സ്വീ​ക​രി​ക്കേ​ണ്ട​ത്.
വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ള്‍​ക്ക് യ​ഥാ​സ​മ​യം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി രോ​ഗ​ബാ​ധ ത​ട​യാ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
നാ​യ്ക്ക​ള്‍ ജ​നി​ച്ച് മൂ​ന്നാം മാ​സം കു​ത്തി​വ​യ്പ് ന​ല്‍​കു​ക​യും അ​തി​ന് ശേ​ഷം എ​ല്ലാ വ​ര്‍​ഷ​വും ബൂ​സ്റ്റ​ര്‍ ഡോ​സും ന​ല്‍​കേ​ണ്ട​തു​മാ​ണ്.