കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ളെ പ​ര​വ​താ​നി വി​രി​ച്ച് ആ​ന​യി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ വി​ല​പി​ക്കു​ന്നു: കാ​നം രാ​ജേ​ന്ദ്ര​ന്‍
Friday, July 1, 2022 10:36 PM IST
അ​ടൂ​ർ: കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കെ​ട്ടി​ച്ച​മ​ച്ച കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ സ്വീ​ക​രി​ച്ചാ​ന​യി​ക്കാ​ൻ പ​ര​വ​താ​നി വി​രി​ച്ച കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ വി​ല​പി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​ഐ അ​ടൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ​യ്ക്കും രാ​ഹു​ലി​നു​മെ​തി​രേ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ഴാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ത​നി​സ്വ​ഭാ​വം അ​വ​ർ​ക്കു മ​ന​സി​ലാ​യ​ത്.
ഈ​ഡി, എ​ൻ​ഐ​എ എ​ന്നീ ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ അ​മ​ർ​ച്ച ചെ​യ്യാ​നു​ള്ള നീ​ക്കം ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​നാ​ൾ മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്. മു​മ്പ് കോ​ൺ​ഗ്ര​സ് കേ​ന്ദ്രം ഭ​രി​ച്ച​പ്പോ​ഴും ഇ​താ​യി​രു​ന്നു സ്ഥി​തി. ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളെ​പ്പോ​ലെ​യാ​ണ്. കേ​ര​ള സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും അ​സ്ഥി​ര​പ്പെ​ടു​ത്താ​നും കോ​ൺ​ഗ്ര​സ് നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കാ​നം കു​റ്റ​പ്പെ​ടു​ത്തി.
ആ​സൂ​ത്രി​ത ക​ലാ​പ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ് ന​ട​ത്തി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
ജി. ​ബൈ​ജു, ടി.​ആ​ര്‍. ‍ബി​ജു, മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. സ​ന്തോ​ഷ് പാ​പ്പ​ച്ച​ന്‍ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍​പി​ള്ള അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നും ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റും ആ​ദ​രി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​സ​ജി, അ​രു​ണ്‍ കെ.​എ​സ്. മ​ണ്ണ​ടി, എം.​പി. മ​ണി​യ​മ്മ, ജി​ജി ജോ​ർ​ജ്, കെ.​ജി. ര​തീ​ഷ് കു​മാ​ര്‍, ടി. ​മു​രു​കേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.