പ​ത്ത​നം​തി​ട്ട​ക്കാ​ർ​ക്കു ന​ല്ല ഭ​ക്ഷ​ണം വേ​ണം
Friday, July 1, 2022 10:36 PM IST
ന​ട​ക്കു​ന്ന​ത് സീ​സ​ണ​ൽ പ​രി​ശോ​ധ​ന​ക​ൾ മാ​ത്രം

പ​ത്ത​നം​തി​ട്ട: ന​ല്ല ഭ​ക്ഷ​ണ​വും കേ​ടാ​കാ​ത്ത ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ച്ചു നി​താ​ന്ത ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും. എ​ന്നാ​ൽ, ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത് സീ​സ​ണ​ൽ പ​രി​ശോ​ധ​ന​ക​ൾ മാ​ത്രം. മ​ത്സ്യ​വി​പ​ണി​ക​ളെ​ക്കു​റി​ച്ചു വ്യാ​പ​ക പ​രാ​തി​ക​ളു​ണ്ടാ​യാ​പ്പോ​ൾ ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ പ​രി​പാ​ടി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ഒ​രു മാ​സം കൊ​ണ്ട് ഇ​ത​വ​സാ​നി​പ്പി​ച്ചു.
പി​ഴ​യ​ട​ച്ചു വീ​ണ്ടും
‌പി​ടി​കൂ​ടി​യ​വ​ർ പി​ഴ അ​ട​ച്ചു വീ​ണ്ടും വി​പ​ണി​യി​ലേ​ക്കി​റ​ങ്ങി. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്തും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മ​ത്സ്യം എ​ത്തി​ച്ച് ഇ​വ​ർ ത​ങ്ങ​ളു​ടെ വ്യാ​പാ​രം കൊ​ഴി​പ്പി​ക്കു​ക​യാ​ണ്. യാ​തൊ​രു പ​രി​ശോ​ധ​ന​ക​ളും നി​ല​വി​ൽ മ​ത്സ്യ​വി​പ​ണി​ക​ളി​ൽ ഇ​ല്ല. ശ​ർ​ക്ക​ര​യി​ലെ മാ​യം ക​ണ്ടെ​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ ജാ​ഗ​രി പ്ര​ഖ്യാ​പി​ച്ചു ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ഇ​തും നി​ല​ച്ചു.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തു ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന ഉ​ണ്ടാ​കാ​റു​ണ്ട്. മ​ക​ര​വി​ള​ക്ക് ക​ഴി​യു​ന്പോ​ഴേ​ക്കും പി​ഴ അ​ട​ച്ച​വ​ർ വീ​ണ്ടും സ​ജീ​വ​മാ​കും.
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല​ട​ക്കം ല​ഭി​ക്കു​ന്ന ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന മ​ത്സ്യം, പ​ച്ച​ക്ക​റി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വ്യാ​പ​ക പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്പോ​ഴും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം മാ​ത്ര​മാ​ണ് ഇ​ട​യ്ക്കൊ​ക്കെ സ​ജീ​വ​രാ​കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ന​ഗ​ര​ത്തി​ൽ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്ന പ​രാ​തി ന​ഗ​ര​സ​ഭ​യ്ക്കു​മു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ട​പെ​ടാ​ൻ പ​രി​മി​തി​ക​ളു​മു​ണ്ട്.

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്
സ​ഹ​ക​രി​ക്ക​ണം
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. വൃ​ത്തി​ഹീ​ന​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളും മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​താ​ണ് ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ട്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണം കൂ​ടി ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ക്ക​ണം. പ​ല പ​രി​ശോ​ധ​ന​ക​ളും അ​വ​രെ അ​റി​യി​ക്കാ​റു​ണ്ടെ​ങ്കി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ല.
- ജെ​റി അ​ല​ക്സ്
(ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ,
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ)
പ​രി​ശോ​ധ​ന​ക​ൾ​ക്കു
വ്യാ​പാ​രി​ക​ൾ എ​തി​ര​ല്ല
ഹോ​ട്ട​ലു​ക​ളി​ൽ ന​ല്ല ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ഞ​ങ്ങ​ൾ​ക്കു​മു​ള്ള​ത്. ശു​ചി​ത്വ​ത്തോ​ടൊ​പ്പം തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം സം​ഘ​ട​നാ​ത​ല​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ച​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു പൊ​തു​വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തു വാ​ങ്ങു​ന്ന ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ള​ല്ല. പാ​ലും എ​ണ്ണ​യും മ​ത്സ്യ​വും മാം​സ​വു​മൊ​ക്കെ പ​ഴ​കി​യ​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ട​തും വാ​ങ്ങി​ക്കൊ​ണ്ടു​വ​രു​ന്ന ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളാ​ക​രു​ത്. പ​ച്ച​ക്ക​റി​യും മ​ത്സ്യ​വു​മൊ​ക്കെ വ​ഴി​യോ​ര​ങ്ങ​ളി​ലി​ട്ടും നി​ല​ത്തി​ട്ടു​മൊ​ക്കെ വി​ല്പ​ന ന​ട​ത്തു​ന്നു. ഈ ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഹോ​ട്ട​ലു​ക​ളി​ലെ അ​ടു​ക്ക​ള​യു​ടെ ത​റ​യി​ൽ വ​ച്ചാ​ൽ കു​ഴ​പ്പ​മാ​ണ്. പി​ഴ ഈ​ടാ​ക്കു​ന്ന​തി​ലും പ​ല​പ്പോ​ഴും മാ​ന​ദ​ണ്ഡം പു​ല​ർ​ത്താ​റി​ല്ല.
- പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ,
വൈ​സ് പ്ര​സി​ഡ​ന്‍റ്, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ്
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി.
ഹോ​ട്ട​ൽ ഭ​ക്ഷ​ണം
സ്ഥി​ര​മാ​ക്കി​യ​വ​ർ​ക്ക് ഭീ​തി
ഭ​ക്ഷ​ണ​മി​ക​വി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും പി​ന്നോ​ക്ക​മാ​ണ്. ഒ​ന്നോ ര​ണ്ടോ സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​ൽ​നി​ന്നു വേ​റി​ട്ടു നി​ൽ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്പോ​ൾ സ്ഥി​രം ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ലും പ​ലേ​ട​ത്തും കാ​ര്യ​ങ്ങ​ൾ പ​ന്തി​യ​ല്ല.
- ജ​യ​മോ​ഹ​ൻ,
ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ, പ​ത്ത​നം​തി​ട്ട.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ
4,480 പ​രി​ശോ​ധ​ന​ക​ൾ മാ​ത്രം
ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ക​ഴി​ഞ്ഞ മേ​യ് പ​കു​തി വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് 4,480 പ​രി​ശോ​ധ​ന​ക​ളാ​ണ്.
ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ​വ​രി​ൽ​നി​ന്ന് 5,62,500 രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യും പ​റ​യു​ന്നു. ജി​ല്ല​യി​ല്‍ 1,287 സ​ര്‍​വൈ​ല​ന്‍​സ് സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യും 297 സ്റ്റാ​റ്റി​റ്റ്യൂ​ട്ട​റി സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യും ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ത്തി. 300 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി. 189 സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. സ​ഞ്ച​രി​ക്കു​ന്ന ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബ് ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ല്‍ 113 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.