സെ​ന്‍റ് തോ​മ​സ് ദി​ന​ത്തി​ലെ ജോ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ​സി​സി
Friday, July 1, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: സെ​ന്‍റ് തോ​മ​സ് ദി​ന​വും ഞാ​യ​റാ​ഴ്ച​യു​മാ​യ നാ​ളെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഫ​യ​ൽ​തീ​ർ​പ്പ് അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി​ക്കെ​ത്ത​ണ​മെ​ന്ന ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ദു​​ക്റാ​​ന ഞാ​​യ​​ർ പ്ര​​വൃ​​ത്തി ദി​​വ​​സ​​മാ​​ക്കി​​യ​​ത്

പ്ര​​തി​​ഷേ​​ധാ​​ർ​​ഹം: അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ

ച​​ങ്ങ​​നാ​​ശേ​​രി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ സ​​ഭാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന നാ​​ളെ പൊ​​തു​മ​​രാ​​മ​​ത്തു​​വ​​കു​​പ്പു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ല ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളും പ്ര​​വൃ​ത്തി​​ദി​​ന​​മാ​​ക്കി​​യ ന​​ട​​പ​​ടി​​യി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പാ​​സ​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു. പ്ര​​സ്തു​​ത ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം സ​​ർ​​ക്കാ​​രി​​നോ​​ട​ഭ്യ​​ർ​​ഥി​​ച്ചു. യോ​​ഗ​​ത്തി​​ൽ അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​സ​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ആ​​ന്‍റ​​ണി മ​​ല​​യി​​ൽ, ഡോ. ​​രേ​​ഖാ മാ​​ത്യൂ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ദു​ക്റാ​ന പെ​രു​ന്നാ​ൾ

റാ​ന്നി: സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യു​ടെ കാ​വ​ൽ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന പെ​രു​ന്നാ​ൾ നാ​ളെ ന​ട​ക്കും.
രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30ന് ​കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​കും.