മാ​ലി​ന്യ​വി​മു​ക്ത പ​ത്ത​നം​തി​ട്ട; നി​രീ​ക്ഷ​ണ സ​മി​തി 15ന​കം
Friday, July 1, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ശീ​ല​വ​ത്ക​ര​ണ​മാ​ണ് ശു​ചി​ത്വ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കാ​വു​ന്ന ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യം കൂ​ട്ടി ഇ​ടാ​തി​രി​ക്കു​ക എ​ന്ന​താ​ണ് ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം നാം ​ചെ​യ്യേ​ണ്ട കാ​ര്യ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ങ്ങ​ളി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു. ഓ​ഫീ​സു​ക​ളി​ൽ പ്രോ​ട്ടോ​കോ​ള്‍ നി​രീ​ക്ഷ​ണ സ​മി​തി 15ന​കം രൂ​പീ​ക​രി​ക്ക​ണം. ഇ​തി​നു മി​ക​ച്ച പി​ന്തു​ണ സം​വി​ധാ​നം ന​ഗ​ര​സ​ഭ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സ്, ന​ഗ​ര​സ​ഭ സൂ​പ്പ​ര്‍​വൈ​സ​ര്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സ​ര്‍​ക്കാ​ര്‍ ഇ​ത​ര ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 42 ഇ​ന​ങ്ങ​ളു​ടെ ശു​ചി​ത്വ പ്രോ​ട്ടോ​കോ​ളും ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി.