ദ​ന്പ​തി​ക​ൾ വി​ഷം ക​ഴി​ച്ച​നി​ല​യി​ൽ, ഭ​ർ​ത്താ​വ് മ​രി​ച്ചു
Thursday, June 30, 2022 10:27 PM IST
ചി​റ്റാ​ർ: ദ​ന്പ​തി​ക​ൾ വി​ഷം ക​ഴി​ച്ചു. ഭ​ർ​ത്താ​വ് മ​രി​ച്ചു. ചി​റ്റാ​ർ ക​ക്കു​ഴി​യേ​ത്ത് രാ​ജ​പ്പ​ൻ​പി​ള്ള (66) യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ വി​ജ​യ​കു​മാ​രി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ബാ​ധ​യേ തു​ട​ർ​ന്ന് വി​ഷ​മ​ത്തി​ലാ​യി​രു​ന്നു രാ​ജ​പ്പ​ൻ​പി​ള്ള​യെ​ന്നു പ​റ​യു​ന്നു.

പ​ദ​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950 ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എമ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ​യാ​ത്ര നാ​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ​നി​ന്ന് രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.
പ​ദ​യാ​ത്ര കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. മൂന്നിന് ദു​ക്റാ​ന തിരു​നാ​ൾ ദി​വ​സം കു​മ​ളി അ​ട്ട​പ്പ​ള്ളം സെന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പദയാ​ത്ര​യെ സ്വീ​ക​രി​ച്ച് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.