മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്രം കാ​ണി​ക്ക​വ​ഞ്ചി പ​ട്ടാ​പ​ക​ൽ മോ​ഷ്ടി​ച്ചു
Thursday, June 30, 2022 10:27 PM IST
കോ​ന്നി: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ര്‍​ന്നു. ഇ​ന്ന​ലെ പ​ക​ലാ​ണ് സം​ഭ​വം .
ഉ​ച്ച​വ​രെ ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം . ശ്രീ​കോ​വി​ലി​നു മു​ന്നി​ല്‍ ഉ​ള്ള വ​ലി​യ കാ​ണി​ക്ക വ​ഞ്ചി​യാ​ണ് കു​ത്തി തു​റ​ന്നു പ​ണം മോ​ഷ്ടി​ച്ച​ത് വൈ​കു​ന്നേ​രം ന​ട തു​റ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക വ​ഞ്ചി കു​ത്തി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. കോ​ന്നി പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന് അ​നു​കൂ​ല​മ​ല്ല: കു​ഞ്ഞാ​വു ഹാ​ജി

പ​ന്ത​ളം: വ്യാ​പാ​രി സ​മു​ഹ​ത്തോ​ട് ഒ​രു ത​ര​ത്തി​ലും അ​നു​കു​ല​മ​ല്ലാ​ത്ത ഒ​രു സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ജെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ര​ണ​മ​ട​ഞ്ഞ വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ ധ​നം വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, ദേ​വ​സ്യ മേ​ച്ചേ​രി, കെ.​ഇ. മാ​ത്യു, കൂ​ട​ൽ ശ്രീ​കു​മാ​ർ , പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, എ ​നൗ​ഷാ​ദ് റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.