പുറമറ്റത്ത് ഒരു സമാധാനവുമില്ല!
Thursday, June 30, 2022 10:27 PM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യെ ഓ​ഫീ​സി​ൽ പോ​ലും പ്ര​വേ​ശി​പ്പി​ക്കാ​തെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ഏ​ഴി​ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ​യു​ള്ള അ​വി​ശ്വാ​സം പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ കേ​ന്ദ്ര​സേ​ന​യു​ടെ സം​ര​ക്ഷ​ണം തേ​ടി പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് മെം​ബ​ർ​മാ​രും ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. സി​പി​എം പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥാ​നം രാ​ജി​വ​യ്ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഭ​ര​ണ സ്തം​ഭ​ന​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്.
സി​പി​എം നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രേ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലു​മാ​യി​ല്ല. സി​പി​എം നോ​മി​നി​യാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റി​ന് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സൗ​മ്യ ജോ​ബി​ക്ക് ഏ​ഴം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​യി. സ്ഥാ​നം രാ​ജി​വ​യ്ക്കാ​തെ തു​ട​ർ​ന്ന പ്ര​സി​ഡ​ന്‍റി​നെ​തി​രേ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധ​ത്തി​നു ശ്ര​മി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ പ്ര​സി​ഡ​ന്‍റി​നെ ത​ട​യു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം വ​നി​താ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം പ്ര​തി​ക​ളാ​യി. പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യാ​ൻ തു​ട​ർ​ച്ച​യാ​യ സ​മ​ര​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​വി​ശ്വാ​സ​ത്തെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​രു​ന്നു.

കേ​ന്ദ്ര​സേ​ന​യു​ടെ സം​ര​ക്ഷ​ണം തേ​ടി

പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നു യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ഇ​തോ​ടെ​യാ​ണ് കേ​ന്ദ്ര​സേ​ന​യു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യ വി​നീ​ത് കു​മാ​ർ പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ സം​സ്ഥാ ന ​സ​ർ​ക്കാ​ർ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, പോ​ലി​സ് എ​ന്നി​വ​ർ​ക്കു കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.
പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ, സി​പി​എം ലോ​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. മ​ന്മ​ഥ​ൻ, കോ​യി​പ്രം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സി​പി​എം വ​നി​ത നേ​ടാ​ക്ക​ളാ​യ സോ​ഫി​ക, മാ​യ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഉ​പ​രോ​ധം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​വ​രി​ൽ നി​ന്നു സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​വ​ശ്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്. നാ​ലി​നാ​ണ് കേ​സ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്.