കു​ടി​വെ​ള്ളം എ​ഴു​മ​റ്റൂ​രി​ല്‍ 5394 പു​തി​യ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​മാ​യി
Thursday, June 30, 2022 10:27 PM IST
എ​ഴു​മ​റ്റൂ​ർ: ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും 2024 മാ​ര്‍​ച്ചോ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ല​അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
42.02 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് ഇ​പ്പോ​ള്‍ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 5394 പു​തി​യ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 850 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ല്‍ പ​ടു​തോ​ട് കി​ണ​റി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം പു​റ​മ​ല ടാ​ങ്കി​ല്‍ എ​ത്തി​ച്ച​ശേ​ഷം കാ​ര​മ​ല, പാ​ട്ട​മ്പ​ലം മേ​ഖ​ല​ക​ളി​ലെ ടാ​ങ്കു​ക​ളി​ല്‍ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കോ​യി​പ്രം - പു​റ​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ തോ​ട്ട​പ്പു​ഴ​ശേ​രി, ഇ​ര​വി​പേ​രൂ​ര്‍, എ​ഴു​മ​റ്റൂ​ര്‍, പു​റ​മ​റ്റം, കാ​ര​മ​ല, കു​ന്ന​ന്താ​നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്നു. പ​ദ്ധ​തി പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കോ​യി​പ്രം വി​ല്ലേ​ജി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി. ഇ​തു​വ​ഴി​യാ​ണ് ബാ​ക്കി ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ക. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ മാ​ത്യു അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​യു. മി​നി, എ​സ്.​ജി. കാ​ര്‍​ത്തി​ക, പി.​കെ. പ്ര​ദീ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.