മ​ർ​ച്ച​ന്‍റ്സ് സ​ഹ​ക​ര​ണ ബാ​ങ്ക്: പ്ര​സ​ന്ന​കു​മാ​ർ പ്ര​സി​ഡ​ന്‍റ്
Thursday, June 30, 2022 10:24 PM IST
പ​ത്ത​നം​തി​ട്ട: മ​ർ​ച്ച​ന്‍റ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി എ​സ്.​വി. പ്ര​സ​ന്ന​കു​മാ​റി​ന​യെും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി പി.​കെ. സ​ലീം​കു​മാ​ർ, ഷാ​ജി മാ​ത്യൂ, ചെ​റി​യാ​ൻ കെ. ​ജോ​ൺ, പി.​കെ. ജേ​ക്ക​ബ്, കെ.​വി. ഓ​മ​ന​ക്കു​ട്ട​ൻ, വ​ർ​ഗീ​സ് മാ​ത്യൂ, വ​ർ​ഗീ​സ് തോ​മ​സ്, ബീ​നാ സോ​മ​ൻ, സ​ൽ​മാ സാ​ബു, ലി​ൻ​സി സ​ജി എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ സ​ദ​സ് ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി പ്ര​തി​മ​ക​ളും സ്മാ​ര​ക​ങ്ങ​ളും ത​ക​ർ​ക്കു​ന്ന​തി​നെ​തി​രെ ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജാ​റാം ആ​ല​പ്പു​ഴ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി പ്ര​യാ​ണ​റാ​ലി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി പ്രയാണ​റാ​ലി ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം ആ​റി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോ​സ് പു​ളി​ക്ക​ൽ റം​ശാ പ്രാ​ർ​ഥ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും