കോ​വി​ഡ് കേ​സ് കൂ​ടു​ന്നു; വാ​ക്സി​നേ​ഷ​ൻ കൂ​ട്ടും
Wednesday, June 29, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്സി​നേ​ഷ​ൻ ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രും ക​രു​ത​ല്‍ ഡോ​സ് വാ​ക്സി​ന് അ​ര്‍​ഹ​രാ​യ​വ​രും എ​ത്ര​യും​വേ​ഗം വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു.
അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 42 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ക​രു​ത​ൽ ഡോ​സ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ്രാ​യ​മാ​യ​വ​രി​ലും മ​റ്റു രോ​ഗ​ങ്ങ​ള്‍ ഉ​ള​ള​വ​രി​ലും വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രി​ലും കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ ഗു​രു​ത​ര​മാ​കു​ന്നി​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​തു മ​റി​ക​ട​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
പ്ര​തി​ദി​ന രോ​ഗ​ബാ​ധ 250നു ​മു​ക​ളി​ൽ
പ്ര​തി​ദി​നം കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി 250നു ​മു​ക​ളി​ലാ​ണ്.
ചൊ​വ്വാ​ഴ്ച​ത്തെ ക​ണ​ക്കി​ൽ 260 പേ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. മു​ന്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ പ​രി​ശോ​ധ​ന​യി​ലും പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലും കൃ​ത്യ​ത കാ​ട്ടു​ന്നി​ല്ലെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ 1,597 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ആ​കെ 2,539 മ​ര​ണ​വും ചൊ​വ്വാ​ഴ്ച വ​രെ ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​ൻ സൗ​ക​ര്യം ഇ​ങ്ങ​നെ

=ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​നെ​ടു​ത്ത് ഒ​ന്പ​തു മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കു ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാം.
=60 വ​യ​സി​നു മു​ക​ളി​ല്‍ ഉ​ള​ള​വ​ര്‍​ക്കു​ള​ള ക​രു​ത​ല്‍ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ (കോ​വി​ഷീ​ല്‍​ഡ്) എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കും.
=18 മു​ത​ല്‍ 59 വ​യ​സ് വ​രെ​യു​ള​ള​വ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്നു സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത നി​ര​ക്കി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം.
=പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​റ​ന്ത​ൽ, അ​ടൂ​ർ, ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി അ​ടൂ​ര്‍ എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ണ്.
=ജി​ല്ല​യി​ല്‍ 15 മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള​ള 66.86 ശ​ത​മാ​നം പേ​രും 12 മു​ത​ല്‍ 14 വ​യ​സ് വ​രെ​യു​ള​ള 60.74 ശ​ത​മാ​നം പേ​രു​മാ​ണ് ര​ണ്ടാ​മ​ത്തെ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്തി​ട്ടു​ള​ള​ത്.
=15 മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള​ള​വ​ര്‍​ക്കു​ള​ള കോ ​വാ​ക്സി​ന്‍ വ്യാ​ഴാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും 12 മു​ത​ല്‍ 14 വ​യ​സ് വ​രെ​യു​ള​ള കു​ട്ടി​ക​ള്‍​ക്കു ന​ല്‍​കു​ന്ന കോ​ര്‍​ബെ വാ​ക്സ് ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.
=സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്നു മു​ന്‍​ക​രു​ത​ല്‍ ഡോ​സ് ന​ല്‍​കു​ന്ന വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്ക് അ​ത​ത് ഇ​ട​ത്തെ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ വാ​ക്സി​ന്‍ എ​ടു​ക്കാ​നു​ള​ള സൗ​ക​ര്യം ഉ​ണ്ടെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.