ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി ചി​കി​ത്സ​യ്ക്കു തു​ട​ക്ക​മാ​യി
Wednesday, June 29, 2022 10:40 PM IST
തി​രു​വ​ല്ല: അ​ന്ന​നാ​ള​ത്തി​ലെ ഞ​ര​മ്പു​ക​ൾ​ക്ക് വീ​ക്കം വ​ന്നു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വ​ത്തി​ന് പി​ൻ ഹോ​ൾ ചി​കി​ത്സാ​രീ​തി ഡോ. ​ടോം ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി സം​ഘം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. ജീ​വ​ൻ ര​ക്ഷാ​മാ​ർ​ഗ​മാ​യി ചെ​യ്ത ഈ ​ചി​കി​ത്സ ട്രാ​ൻ​സ്ജു​ഗു​ളാ​ർ ഇ​ന്‍റ​റാ​ഹെ​പ്പാ​റ്റി​ക്ക് പോ​ർ​ട്ടോ​സി​സ്റ്റ​മി​ക്ക് ഷ​ണ്ട് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.
രോ​ഗി​ക്ക് ലി​വ​ർ സി​റോ​സി​സി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ന​നാ​ള​ത്തി​ലെ ഞ​ര​മ്പു​ക​ൾ വി​ക​സി​ക്കു​ക​യും പൊ​ട്ടു​ക​യും പ​ല ത​വ​ണ ര​ക്തം ഛർ​ദ്ദി​ക്കു​ക​യും ഏ​താ​നും ആ​ശു​പ​ത്രി​ക​ളി​ൽ എ​ൻ​ഡോ​സ്കോ​പ്പി ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ അ​ന്ന​നാ​ള​ത്തി​ലെ ഞ​ര​മ്പു​ക​ൾ പൊ​ട്ടി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്തം ഛർ​ദ്ദി​ക്കു​ക​യും പു​റ​ത്തേ​ക്ക് വ​ലി​യ തോ​തി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ചെ​യ്ത അ​വ​സ്ഥ​യി​ൽ ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട രോ​ഗി​ക്കാ​ണ് ചി​കി​ത്സ സാ​ധ്യ​മാ​യ​ത്.
ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ധി​കം വൈ​കാ​തെ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി ചി​കി​ത്സ​യി​ലൂ​ടെ ര​ക്ത​സ്രാ​വം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു.