ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ൻ
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന സ്വ​കാ​ര്യ സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ജി​ല്ലാ ക​ള​ക്ട​റു​ടെ ഏ​കോ​പ​ന​ത്തി​ല്‍ ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് കീ​ഴി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ജി​ല്ല​യി​ല്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള​ള സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഫ​യ​ര്‍​ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള്ക​ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​റി​യി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വ​രു​ന്ന വ്യ​ക്തി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പ്, ഒ​രു പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​ത​വും സം​ഘ​ട​ന​ക​ള്‍ ത​ങ്ങ​ളു​ടെ ലൈ​സ​ന്‍​സി​ന്‍റെ പ​ക​ര്‍​പ്പ് സ​ഹി​ത​വും എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ബി.​എം. പ്ര​താ​പ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9497920112, 9497920097.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ന്നി: കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ് റി​സ​ര്‍​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ (സി​എ​ഫ്ആ​ര്‍​ഡി) കോ​ള​ജ് ഓ​ഫ് ഇ​ന്‍​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്നോ​ള​ജി (സി​എ​ഫ്റ്റി​കെ) ന​ട​ത്തു​ന്ന എം​എ​സ്‌​സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് കോ​ഴ്സി​ലേ​ക്ക്(2022-24) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ബ്സൈ​റ്റ്: www.supplyco kerala.com ഫോ​ണ്‍: 0468 2961144.