ലോ​ക​ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ ഇ​ന്ന്
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക​ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ ഇ​ന്ന് അ​ടൂ​രി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ര്‍​ദ്രം 2 നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അം​ജി​ത്ത് രാ​ജീ​വ​ന്‍, ഡി​സീ​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍, കാ​ര്‍​ഷി​ക വ​കു​പ്പി​ലെ റി​ട്ട​യേ​ഡ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സ്റ്റാ​ന്‍​ലി ചാ​ക്കോ എ​ന്നി​വ​ര്‍ സെ​മി​നാ​ര്‍ ന​യി​ക്കും. ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജി. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റാ​ന്നി സ​ര്‍​ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. അ​സീം, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ന​ന്ദി​നി, കോ​ന്നി​സ​ര്‍​ക്കി​ള്‍ ഡോ. ​ഇ​ന്ദു​ബാ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.