വാ​ലാ​ങ്ക​ര - അ​യി​രൂ​ര്‍ റോ​ഡ് നി​ര്‍​മാ​ണം: 22,76 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു
Wednesday, June 29, 2022 10:37 PM IST
റാ​ന്നി: വാ​ലാ​ങ്ക​ര - അ​യി​രൂ​ര്‍ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​ക്കി ന​ല്‍​കി​യ എ​സ്റ്റി​മേ​റ്റി​ന് കെ​ആ​ര്‍​എ​ഫ്ബി അ​നു​മ​തി ല​ഭി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ. 22.7635 കോ​ടി രൂ​പ​യ്ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ 19.59 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ത പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി ന​ൽ​കി​യ​ത്. റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണ ഭി​ത്തി​യും മ​തി​ലു​ക​ളും കെ​ട്ടി ന​ല്‍​കേ​ണ്ട അ​ള​വു​ക​ളി​ല്‍ വ​ന്ന വ്യ​ത്യാ​സ​വും നി​ര്‍​മാ​ണ​ച്ചെ​ല​വ് ഉ​യ​ര്‍​ന്ന​തു​മാ​ണ് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി ന​ല്‍​കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. റോ​ഡി​ല്‍ നി​ന്നി​രു​ന്ന കെ​എ​സ്ഇ​ബി തൂ​ണു​ക​ള്‍ മാ​റ്റാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട​തും നി​ര്‍​മാ​ണ​ത്തെ ബാ​ധി​ച്ചു. വെ​ണ്ണി​ക്കു​ളം സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് വാ​ള​ക്കു​ഴി വ​ഴി തീ​യാ​ടി​ക്ക​ൽ​വ​രെ എ​ത്തു​ന്ന​താ​ണ് റോ​ഡ്.
8.3 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​നാ​യി 2017 ലാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ബി​എം നി​ല​വാ​ര​ത്തി​ലു​ള്ള നി​ര്‍​മാ​ണ​വും ന​ട​ത്തി. ക​ലു​ങ്കു​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും നി​ർ​മി​ച്ചു​വെ​ങ്കി​ലും പ​ല​യി​ട​ത്തും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും കെ​ട്ടു​ക​ളും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. ഇ​തു​കാ​ര​ണം നി​ല​വി​ലെ യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള​താ​ണ്.
നാ​ട്ടു​കാ​ര്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്‍​കി​യ സ്ഥ​ലം ഉ​ള്‍​പ്പെ​ടു​ത്തി 10 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ഭാ​ഗം വീ​തി വ​ര്‍​ധി​പ്പി​ച്ച് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ണ്ട്. നാ​ട്ടു​കാ​ര്‍ വ​സ്തു വി​ട്ടു​ന​ല്‍​കു​ന്ന മു​റ​യ്ക്ക് ഇ​വി​ടെ വീ​തി കൂ​ട്ടു​മ്പോ​ള്‍ പൊ​ളി​ച്ചു മാ​റ്റേ​ണ്ട മ​തി​ലു​ക​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും പ​ക​രം കെ​ട്ടി ന​ല്‍​കേ​ണ്ട​തു​മു​ണ്ട്. റോ​ഡി​ന് വീ​തി വ​ര്‍​ധി​പ്പി​ച്ച ശേ​ഷം മാ​ത്ര​മേ വൈ​ദ്യു​ത പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​നാ​കൂ.