കെ​പി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്നു; വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി
Wednesday, June 29, 2022 10:37 PM IST
അ​ടൂ​ർ: ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ഒ​ന്പ​ത് കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​പി റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് ടാ​റിം​ഗ് ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല അ​ഥോ​റി​റ്റി 2019 പു​തി​യ പൈ​പ്പി​ട്ട​ശേ​ഷ​മാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച ഭാ​ഗ​ത്തെ ടാ​റിം​ഗാ​ണ് താ​ഴ്ന്ന​ത്. പൈ​പ്പി​ട്ട ഭാ​ഗം ശ​രി​യാ​യി ഉ​റ​പ്പി​ക്കാ​തെ അ​തി​ന് മു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ താ​ഴാ​ൻ കാ​ര​ണം.
വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​ഴ്ച​യി​ൽ​പെ​ടാ​ത്ത​തി​നാ​ൽ ഒ​രേ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.
ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.
റോ​ഡ് ന​വീ​ക​ര​ണ സ​മ​യ​ത്ത് ജ​ല വി​ത​ര​ണ പൈ​പ്പ് മാ​റ്റി​യി​ട​ലി​നേ തു​ട​ർ​ന്ന് കെ​പി റോ​ഡി​ന്‍റെ ടാ​റിം​ഗ് പ​ണി​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടി​രു​ന്നു. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു കി​ഴ​ക്ക് മു​ത​ൽ മ​രു​തി​മൂ​ട് വ​രെ​യു​ള്ള
ഭാ​ഗ​മാ​ണ് ഒ​മ്പ​ത്കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​വീ​ക​രി​ച്ച​ത്. ജ​ല അ​ഥോ​റി​റ്റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച് കെ​പി റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ‌​ത്തി​ന് കൈ​മാ​റാ​ത്ത സം​ഭ​വ​ത്തി​ലും പൈ​പ്പി​ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തും ഏ​റെ പ്ര​ തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​ രു​ന്നു.
ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​മ്പ് ജ​ല വി​ത​ര​ണ പൈ​പ്പി​ട്ട ഭാ​ഗ​ത്ത് ടാ​റിം​ഗ് ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ചി​ല ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ മൂ​ന്ന് ത​വ​ണ ടെ​ൻ​ഡ​ർ ന​ല്കി​യെ​ങ്കി​ലും ഏ​റ്റെ​ടു​ത്ത പ​ണി​ക​ൾ ന​ട​ത്താ​ൻ ആ​രും ത​യാ​റാ​യി​ല്ലെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ത​മി​ഴ്നാ​ടി​നേ​യും കേ​ര​ള​ത്തേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും ദേ​ശീ​യ പാ​ത​യി​ൽ ചേ​രു​ന്ന​തു​മാ​യ ഏ​റെ തി​ര​ക്കു​ള്ള റോ​ഡാ​ണി​ത്.
തു​റ​മു​ഖ​മാ​യ തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്ന് സി​മ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും കൂ​ടാ​തെ തെ​ങ്കാ​ശി ഭാ​ഗ​ത്തു നി​ന്നു​ള്ള ച​ര​ക്ക് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് കാ​യം​കു​ള​ത്തെ​ത്തി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​റ​ണാ​കു​ള​ത്തേ​ക്കും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്.
ദി​നം​പ്ര​തി കെ​എ​സ്ആ​ർ​ടി​സി​യു​ടേ​യും ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് എ​ക്സ്പ്ര​സ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സു​കളും ​സ്വ​കാ​ര്യ ബ​സു​ക​ളും തെ​ങ്കാ​ശി​യി​ൽ നി​ന്നു​ള്ള പൂ​വ​ണ്ടി​ക​ളും പ​ച്ച​ക്ക​റി വ​ണ്ടി​ക​ളും കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​റ്റ് വാ​ഹ​ന​ങ്ങ​ളും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്.