പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും
Wednesday, June 29, 2022 10:37 PM IST
വാ​യ്പ്പൂ​ര്: പ്ര​വാ​ച​ക നി​ന്ദ​യ്ക്കെ​തി​രേ ദ​ക്ഷി​ണ കേ​ര​ളാ ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ വാ​യ്പ്പൂ​ര് മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ ര​ണ്ടി​ന് വാ​യ്പൂ​ര് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ത്തും. 3.30 ന് ​കു​ള​ത്തൂ​ർ​മൂ​ഴി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം സ​മ്മേ​ള​ന ന​ഗ​രി​യാ​യ വാ​യ്പൂ​ര് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.​പ്ര​തി​ഷേ​ധ റാ​ലി ക​ങ്ങ​ഴ ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം എ​ൻ.​കെ. ഷെ​ഫീ​ക്ക് മ​ന്നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​നം വാ​യ്പ്പൂ​ര് ജാ​മി​അ റ​ഹ്‌​മ​ത്തു​ൽ അ​നാം അ​റ​ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ൽ​ഹാ​ജ് ക​ല്ലൂ​ർ പി.​എ​സ്. അ​ബ്ദു​ൾ റ​ഹിം മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​മേ​ഹ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്

തി​രു​വ​ല്ല: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി തി​രു​വ​ല്ല ശാ​ഖ​യു​ടെ​യും കൃ​പ വെ​ൽ​നെ​സ് ക്ലീ​നി​ക്ക് ആ​ൻ​ഡ് ഡ​യ​ബ​റ്റി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ മൂ​ന്നി​നു രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​തി​ർ​വ​ശ​ത്ത് കെ​എ​സ്ഇ​ബി ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​പ ഡ​യ​ബ​റ്റി​ക് ക്ലീ​നി​ക്കി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കും.
ഫി​സി​ഷ​നും ഡ​യ​ബ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​റി​ജു ഖാ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീം ​പ​രി​ശോ​ധ​ന​ക​ൾ‌​ക്കു നേ​തൃ​ത്വം ന​ല്കും. ബു​ക്കിം​ഗി​ന് - 9947291334, 9846598692.