സ്ഥാ​പ​ക​ദി​ന​വും അ​നു​മോ​ദ​ന​സ​മ്മേ​ള​ന​വും
Wednesday, June 29, 2022 10:37 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ 69-ാം സ്ഥാ​പ​ക​ദി​നാ​ച​ര​ണ​വും ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി അ​നു​മോ​ദ​ന​സ​മ്മേ​ള​ന​വും കോ​ള​ജി​ല്‍ ന​ട​ന്നു. കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ. ​എ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ള​ജി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ പ്ര​തി​ഷ്ഠ ശു​ശ്രൂ​ഷ മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ച്ചു.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പി​എ​ച്ച്ഡി നേ​ടി​യ​വ​രെ​യും റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു.
പ്രി​ന്‍​സി​പ്പ​ൽ ഡോ. ​റോ​യി ജോ​ര്‍​ജ്, കെ.​റ​വ. തോ​മ​സ് മാ​ത്യു, എ​ബി​ന്‍ തോ​മ​സ് കൈ​ത​വ​ന, റ​വ. ഡോ. ​മാ​ത്യൂ ഡാ​നി​യേ​ല്‍, ഡോ. ​ജോ​ര്‍​ജ് കെ. ​അ​ല​ക്സ്, ഡോ. ​ലി​ബൂ​സ് ജേ​ക്ക​ബ് എ​ബ്ര​ഹാം, ഷാ​ജു കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.