വ​ള്ളം "വെ​ള്ള​ത്തി​ലാ​യി'
Wednesday, June 29, 2022 10:37 PM IST
ആ​വ​ണി​പ്പാ​റ (കോ​ന്നി): അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലാ​ണ് ആ​വ​ണി​പ്പാ​റ കോ​ള​നി. അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ മ​റു​ക​ര​യി​ലു​ള്ള ഈ ​സ്ഥ​ല​ത്തി​ന്‍റെ മൂ​ന്നു വ​ശ​ങ്ങ​ളും കാ​ടാ​ണ്. കോ​ന്നി വ​ന​മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി​യി​ലാ​യി ക​ഴി​യു​ന്ന​ത് 35 കു​ടും​ബ​ങ്ങ​ൾ. ഏ​റെ​പ്പേ​രും മ​ല​ന്പ​ണ്ടാ​രം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ.

താ​മ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണെ​ങ്കി​ലും ഇ​വ​രു​ടെ മ​റു​ക​ര കൊ​ല്ലം ജി​ല്ല​യാ​ണ്. അ​ച്ച​ൻ​കോ​വി​ലാ​ർ ക​ട​ന്നു മ​റു​ക​ര​യി​ലെ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ കോ​ള​നി നി​വാ​സി​ക​ൾ​ക്കു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മു​ള്ളൂ. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​നു​മൊ​ക്കെ​യാ​യി ദി​വ​സ​വും മ​റു​ക​ര ക​ട​ക്ക​ണം. ഇ​തി​നാ​യി ഇ​വ​ർ ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വ​കു​പ്പ് ന​ൽ​കി​യ ഫൈ​ബ​ർ വ​ള്ള​മാ​ണ്. ഇ​തി​ൽ ക​യ​റി ക​യ​റി​ൽ പി​ടി​ച്ച് മ​റു​ക​ര എ​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. ഈ ​വ​ള്ള​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തോ​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​ള​നി നി​വാ​സി​ക​ൾ​ക്കാ​യി ഒ​രു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വ​ള്ള​മാ​ക​ട്ടെ തു​ഴ​യ​ണം. വ​ള്ളം തു​ഴ​യാ​നു​ള്ള വ​ശം ആ​ളു​ക​ൾ​ക്കി​ല്ല. ത​ന്നെ​യു​മ​ല്ല ഈ ​വ​ള്ളം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ ഒ​ഴു​ക്കി​നു യോ​ജി​ച്ച​ത​ല്ലെ​ന്നും പ​റ​യു​ന്നു.

30ലേ​റെ കു​ട്ടി​ക​ൾ

ആ​വ​ണി​പ്പാ​റ കോ​ള​നി​യി​ൽ മു​പ്പ​തി​ല​ധി​കം കു​ട്ടി​ക​ൾ ദി​വ​സേ​ന സ്കൂ​ളു​ക​ളി​ലേ​ക്കു പോ​കു​ന്നു​ണ്ട്. മ​റു​ക​ര​യി​ൽ അ​ച്ച​ൻ​കോ​വി​ൽ - പു​ന​ലൂ​ർ റോ​ഡി​ലെ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​വ​ർ​ക്കു യാ​ത്ര സാ​ധ്യ​മാ​കൂ. അ​ച്ച​ൻ​കോ​വി​ൽ, ചെ​ന്പ​ന​രു​വി സ്കൂ​ളു​ക​ളി​ലാ​യാ​ണ് കു​ട്ടി​ക​ളേ​റെ​യും പ​ഠി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കൊ​പ്പം വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജോ​ലി​ക്കാ​രും മ​റ്റു​മാ​യി എ​ല്ലാ​ദി​വ​സ​വും യാ​ത്ര ചെ​യ്യേ​ണ്ട സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രും കോ​ള​നി​യി​ലു​ണ്ട്. ഇ​വ​രെ​ല്ലാം ഇ​പ്പോ​ൾ ന​ദി ഇ​റ​ങ്ങി​ക്ക​യ​റി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ന​ദി​യി​ൽ വെ​ള്ളം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞാ​ൽ യാ​ത്ര മു​ട​ങ്ങി​യ​തു​ത​ന്നെ. മ​ഴ​ക്കാ​ല​ത്ത് അ​ത്യാ​വ​ശ്യ യാ​ത്ര​യ്ക്കു പോ​ലും സം​വി​ധാ​ന​മി​ല്ല. ഉ​ൾ​വ​ന​ത്തി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി കൊ​ക്കാ​ത്തോ​ട്ടി​ലെ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ പു​റം​ലോ​കം കാ​ണാ​നാ​കൂ.

പ​ഞ്ചാ​യ​ത്തും വി​ല്ലേ​ജും താ​ലൂ​ക്കു​മെ​ല്ലാം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​യ​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ ക​ല്ലേ​ലി വ​ഴി​യു​ള്ള കാ​ന​ന​പാ​ത​യി​ലൂ​ടെ​യോ പു​ന​ലൂ​ർ അ​ലി​മു​ക്കി​ലെ​ത്തി​യോ യാ​ത്ര ചെ​യ്യ​ണം.

പാ​ലം വ​രു​മോ?

ആ​വ​ണി​പ്പാ​റ​യ്ക്കു പാ​ല​മെ​ന്ന ആ​ശ​യം 1996ൽ ​അ​ന്ന് എം​എ​ൽ​എ ആ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശാ​ണ് ആ​ദ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. മ​റു​ക​ര​യി​ലേ​ക്ക് അ​ന്നു ച​ങ്ങാ​ട​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​ട്ടി ഉ​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ഇ​തി​ൽ ക​യ​റി മ​റു​ക​ര​യി​ൽ എ​ത്തി​യ അ​ന്ന​ത്തെ എം​എ​ൽ​എ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ ത​ട​സ​ങ്ങ​ളേ​റെ ഉ​ണ്ടാ​യി. വ​ന​ത്തി​നു​ള്ളി​ലെ സ്ഥ​ല​മാ​യ​തി​നാ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നു കേ​ന്ദ്രാ​നു​തി വേ​ണ​മെ​ന്നു വ​നം​വ​കു​പ്പ് വാ​ശി​പി​ടി​ച്ചു. ഇ​തോ​ടെ പ​ദ്ധ​തി പാ​ളി. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു കോ​ടി​യു​ടെ ഒ​രു പാ​ല​ത്തി​നു​ള്ള പ​ദ്ധ​തി അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ ആ​യി​രി​ക്കു​ന്പോ​ൾ​ത്ത​ന്നെ ത​യാ​റാ​ക്കി​യ​താ​ണ്. മൂ​ന്ന് സ്പാ​നു​ക​ളോ​ടു കൂ​ടി​യ 20.6 മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള ന​ട​പ്പാ​ല​മാ​യി​രു​ന്നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. ഇ​തു സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ട്ടു​കാ​ർ ക​ഴി​യാ​ൻ തു​ട​ങ്ങി​യി​ട്ടു ത​ന്നെ നാ​ളു​ക​ളേ​റെ​യാ​യി. എം​എ​ൽ​എ​മാ​ർ മാ​റി​വ​ന്നെ​ങ്കി​ലും വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല. കേ​ന്ദ്രാ​നു​മ​തി​യാ​ണ് ത​ട​സം.

കു​ടി​വെ​ള്ള​വും ഇ​ല്ല

വ​ന​ത്തി​നു​ള്ളി​ലും അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്തു​മാ​ണെ​ങ്കി​ലും ആ​വ​ണി​പ്പാ​റ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മി​ല്ല. നാ​ലു കി​ണ​റു​ക​ൾ കു​ഴി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ല്ല മ​ഴ ഉ​ള്ള​പ്പോ​ൾ മാ​ത്ര​മേ വെ​ള്ളം കി​ട്ടാ​റു​ള്ളൂ. കി​ണ​റി​ന്‍റെ അ​ടി​ഭാ​ഗം പാ​റ​ക്കെ​ട്ടാ​ണ്. പി​ന്നീ​ടു​ള്ള ഏ​ക ആ​ശ്ര​യം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ വെ​ള്ള​മാ​ണ്. വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​തു നേ​രി​ട്ട് ശേ​ഖ​രി​ച്ച് ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി. സ​മീ​പ​കാ​ല​ത്തു കോ​ള​നി​യി​ൽ വൈ​ദ്യു​തി എ​ത്തി​യി​രു​ന്നു. ആ​ഘോ​ഷ​മാ​യി ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ ശു​ദ്ധ​ജ​ല ല​ഭ്യ​ത​യ്ക്കു സൗ​ക​ര്യം ന​ൽ​കി​യി​ല്ല.