പ​ട്ടി​ക​ജാ​തി​ക്ഷേ​മ​സ​മി​തി മാ​ർ​ച്ച് ന​ട​ത്തും
Tuesday, June 28, 2022 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ബാ​ല​സ​ദ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദു​രൂ​ഹ മ​ര​ണ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​ട്ടി​ക​ജാ​തി കു​ട്ടി​ക​ളോ​ടു കാ​ട്ടു​ന്ന വി​വേ​ച​ന​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം പി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം നാ​ലി​നു സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും മാ​ർ​ച്ച് ആ​രം​ഭി​ക്കും.
പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് പൊ​തു​യോ​ഗം.