ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഇ​ന്ന്; കാ​ട്ടു​പ​ന്നി പ്ര​തി​രോ​ധം ച​ർ​ച്ച​യാ​കും
Tuesday, June 28, 2022 10:14 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം ഇ​ന്ന്
പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യ സം​യു​ക്ത പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച തി​രു​മാ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​കും.
ജി​ല്ലാ​ത​ല മ​റ്റു മു​ന്‍​ഗ​ണ​നാ പ്രോ​ജ​ക്ടു​ക​ളും ച​ർ​ച്ച ചെ​യ്യും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് യോ​ഗം.

ആ​ദ​രി​ച്ചു

പാ​ടി​മ​ൺ: പേ​ക്കാ​വ് മു​ര​ണി ബ്ര​ദ​റ​ൺ അ​സം​ബ്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് വാ​ങ്ങി​യ അ​ക്ഷ​യ് രാ​ജി​നെ​യും, പ്ല​സ് ടു ​പ​രീ​ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കെ.​എ​സ്.​റോ​ഷ്നി​യെ​യും ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ ക​രു​ണാ​ക​ര​ൻ, സ​ഭാ ശു​ശ്രൂ​ഷ​ക​ൻ ജോ​ൺ മാ​ത്യു, കെ.​പി. ജോ​ൺ, ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.