ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Tuesday, June 28, 2022 10:14 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.
ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു. ഫൈ​ന​ലി​ൽ ക​ട​മ്പ​നാ​ട് കെ​ആ​ർ​കെ​പി​എം ബി​എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് എ​ച്ച്എ​സ് വി​ജ​യി​ക​ളാ​യി. തെ​ങ്ങ​മം ജി​എ​ച്ച്എ​സ് റ​ണ്ണ​റ​പ്പാ​യി.
വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ പ​ദ്ധ​തി​യും എ​സ്പി​സി​യും സം​യു​ക്ത​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യ​ത്.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യും എ​സ്പി​സി പ്രൊ​ജ​ക്റ്റ്‌ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ആ​ർ. പ്ര​ദീ​പ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​വും റി​ട്ട​യേ​ഡ് പോ​ലീ​സ് ക​മാ​ൻ​ഡ​ന്‍റു​മാ​യ കെ.​ടി. ചാ​ക്കോ, എ​സ്പി​സി കോ​ന്നി ജി​എ​ച്ച് എ​സ്എ​സ് സി​പി​ഒ എ​സ്. സു​ഭാ​ഷ്, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​എ. പ്ര​ദീ​പ്‌, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​നി​ൽ കു​മാ​ര​പി​ള്ള, കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഹേ​ഷ്‌ കു​മാ​ർ, വാ​ർ​ഡ് അം​ഗം എ.​ജി. ശ്രീ​കു​മാ​ർ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്ഐ ജി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.