ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ​ർ​ഷീ​റ്റു​ക​ൾ ക​ത്തി​ന​ശി​ച്ചു
Tuesday, June 28, 2022 10:14 PM IST
അ​ടൂ​ർ: ചി​മ്മി​നി​യി​ൽ ഉ​ണ​ക്കാ​ൻ ഇ​ട്ടി​രു​ന്ന റ​ബ​ർ ഷീ​റ്റു​ക​ൾ​ക്ക് തീ ​പി​ടി​ച്ചു. ചി​ര​ണി​ക്ക​ൽ റാ​ണി വി​ല്ല​യി​ൽ പൗ​ലോ​സി​ന്‍റെ ചി​മ്മി​നി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 200 ഓ​ളം റ​ബ​ർ ഷീ​റ്റു​ക​ൾ​ക്കാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ച്ച​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

പ​ത്ത​നം​തി​ട്ട: എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ​ത്ത​നം​തി​ട്ട സി​വി​ല്‍​സ്റ്റേ​ഷ​ന്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഇ​ല​ന്തൂ​ര്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​മാ​യി​രു​ന്ന കെ.​ആ​ര്‍. ഗീ​ത​മ്മ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മാ​ത്യു എം. ​അ​ല​ക്സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.