ഞാ​ലി​പ്പൂ​വ​ൻ വി​ല 80 ക​ട​ന്നു
Tuesday, June 28, 2022 10:14 PM IST
ക​ർ​ഷ​ക​ർ​ക്കു
കി​ട്ടു​ന്ന​തോ
പ​കു​തി മാ​ത്രം
പ​ത്ത​നം​തി​ട്ട: ഏ​ത്ത​പ്പ​ഴ​ത്തി​നു കി​ലോ​ഗ്രാ​മി​ന് 90 രൂ​പ​യും ഞാ​ലി​പ്പൂ​വ​ന് 80 രൂ​പ​യും വി​പ​ണി വി​ല. ക​ർ​ഷ​ക​ന് ഏ​ത്ത​ക്കു​ല​യ്ക്ക് 65 - 70 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, നാ​ട​ൻ ഞാ​ലി​പ്പൂ​വ​ന് ഇ​പ്പോ​ഴും ക​ർ​ഷ​ക​നു ന​ൽ​കു​ന്ന​ത് 45 - 50 രൂ​പ​യാ​ണ്. പൂ​വ​ൻ​കു​ല​യ്ക്കും സ​മാ​ന​മാ​യ വി​ല​യാ​ണ്.
നാ​ട​ൻ കു​ല വി​പ​ണി​യി​ൽ കു​റ​വാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​ക്കു​ന്ന കു​ല​യാ​ണ് നാ​ട്ടി​ലെ പ​ഴ​ക്ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന​തി​ലേ​റെ​യും. നാ​ട​ൻ​പ​ഴ​ത്തി​ന്‍റെ അ​ത്ര​യും രു​ചി ഇ​തി​നി​ല്ലെ​ങ്കി​ലും നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി വി​ല​യ്ക്കാ​ണ് വി​ല്പ​ന.
ഞാ​ലി​പ്പൂ​വ​ൻ പ​ഴ​ത്തി​ന്‍റെ വി​ല സ​മീ​പ​ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ 90 രൂ​പ​യും വാ​ങ്ങു​ന്നു​ണ്ട്‌. നാ​ട​ൻ ഏ​ത്ത​ക്കു​ല ന്യാ​യ​വി​ല കി​ട്ടി​യാ​ലേ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന വാ​ശി​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഇ​തോ​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ അ​ല്പം വി​ല കൂ​ടി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ത്ത​ക്കു​ല എ​ത്തി​ത്തു​ട​ങ്ങി. ഇ​ത് കി​ലോ​ഗ്രാ​മി​ന് 70 രൂ​പ​യ്ക്കു​വ​രെ വി​ൽ​ക്കു​ന്നു​മു​ണ്ട്.
നാ​ട​ൻ വാ​ഴ​ക്കു​ല​ക​ൾ കു​റ​വ്
ക​ഴി​ഞ്ഞ വ​ർ​ഷം 40 രൂ​പ മു​ത​ൽ 50 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ഞാ​ലി​പ്പൂ​വ​നാ​ണ് ഇ​ക്കൊ​ല്ലം 80 രൂ​പ​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ൽ​ത്ത​ന്നെ സു​ല​ഭ​മാ​യി​രു​ന്ന​തി​നാ​ൽ വി​ല വ​ള​രെ കു​റ​വാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ക്ഡൗ​ൺ കാ​ല​ത്തു വീ​ട്ടി​ലി​രു​ന്ന​വ​ർ കൃ​ഷി​യി​ൽ ശ്ര​ദ്ധി​ച്ച​തോ​ടെ വാ​ഴ​ക്കു​ല​യു​ടെ അ​ട​ക്കം ഉ​ത്പാ​ദ​നം കൂ​ടി​യി​രു​ന്നു.
വാ​ഴ​ക്കു​ല സു​ല​ഭ​മാ​യി ല​ഭി​ച്ച​തോ​ടെ വി​ല​യും കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ത്പ​ദ​ന​ച്ചെ​ല​വ് പോ​ലും ല​ഭി​ക്കാ​ത്ത​തും കാ​ട്ടു​മൃ​ഗ ശ​ല്യ​വും കാ​ര​ണം ക​ർ​ഷ​ക​ർ പ​ല​രും കൃ​ഷി​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി. ഇ​തോ​ടെ നാ​ട്ടി​ൽ വാ​ഴ​ക്കു​ല​യ്ക്കും ക്ഷാ​മം. നാ​ട്ടി​ലേ​ക്ക് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു കു​ല​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ ഓ​ണ​ക്കാ​ല​മാ​കു​ന്പോ​ഴേ​ക്കും ഏ​ത്ത​ക്കാ​യ വി​ല 100 രൂ​പ​യി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ ക​ർ​ഷ​ക​ർ​ക്കു​ണ്ട്.