വെച്ചൂച്ചിറ: കൊല്ലമുള, പെരുനാട്, വടശേരിക്കര, പഞ്ചായത്തുകളിൽ സംരക്ഷിത വനത്തോടു ചേർന്ന പ്രദേശങ്ങൾ, പരിസ്ഥിതി മേഖലകളായി പ്രഖ്യാപിച്ച ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് - എം നേതൃത്വത്തിൽ മാർച്ച് നടത്തും.
ജൂലൈ രണ്ടിന് കൊല്ലമുള ജഗ്ഷനിൽനിന്നു ചാത്തൻതറ പോസ്റ്റ്ഓഫീസ് പടിക്കലേക്കാണ് മാർച്ച്. തുടർന്ന നടക്കുന്ന ധർണ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനംചെയ്യും. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് എൻ.എം. രാജു മുഖ്യപ്രഭാഷണം നടത്തും.
ആയിരകണക്കിനു കർഷകരെ ആശങ്കയിലാഴ്ത്തി പരിസ്ഥിതിലോല തീരുമാനങ്ങളെടുക്കാനാകില്ലെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയാണ് വേണ്ടതെന്നും കേരള കോൺഗ്രസ് -എം നിയോജകമണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ അധ്യക്ഷത വഹിച്ചു. ജോർജ് ഏബ്രഹാം, ബിബിൻ കുരുവിള, റിന്റോ തോപ്പിൽ,സാബു കുറ്റിയിൽ, ടോമി പാറക്കുളങ്ങര, രാജീവ് വർഗീസ്, എൻ.എസ്. ശോഭന, റോസമ്മ സ്കറിയ, ജോസ് പാത്രപാങ്കൽ, സ്കറിയ ജോൺ, ജോസ് മാലിയിൽ, സന്തോഷ് ഇടക്കുളം, ജോസഫ് താന്നിക്കൽ, ടോം ആയല്ലൂർ എന്നിവർ പ്രസംഗിച്ചു.
അധ്യാപക ഒഴിവ്
തട്ടയിൽ: ഗവൺമെന്റ് എൽപിജിഎസിൽ എൽപിഎസ്ടിയുടെ ഒഴിവിൽ താത്കാലിക നിയമനം നടത്തും. യോഗ്യതയുള്ളവർ നാളെ 12ന് അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.