മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള ബാ​ധ്യ​ത പ​ഞ്ചാ​യ​ത്തി​നെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, June 28, 2022 10:14 PM IST
കൊ​റ്റാ​ട്: കൊ​റ്റ​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ഫാ​മി​ൽ നി​ന്നു​ള്ള പ​രി​സ​ര മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള ബാ​ധ്യ​ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണെ​ന്നും സ്ഥാ​പ​ന​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​തി​നു ത​ട​സ​മ​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. സ്ഥാ​പ​നം ലൈ​സ​ൻ​സോ​ടു കൂ​ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2023 ഡി​സം​ബ​ർ 31 വ​രെ സ്ഥാ​പ​ന​ത്തി​നു പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ണ്ട്. സ്ഥാ​പ​നം മാ​ലി​ന്യ സം​സ്ക​ര​ണ സൗ​ക​ര്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു.
എ​ന്നാ​ൽ കോ​ഴി​ഫാ​മി​ൽ നി​ന്ന് അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം ഉ​ണ്ടെ​ന്ന് കൊ​റ്റ​നാ​ട് സാ​ന്ത്വ​നം പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.
പ​രാ​തി​യെ കു​റി​ച്ച് വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി പ​രി​സ​ര ശു​ചീ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​വാ​സി​ക​ളു​ടെ ന്യാ​യ​മാ​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.