കേ​ര​ള​ത്തി​ൽ ഹി​റ്റ​്‌ല​റു​ടെ മാ​തൃ​ക പി​ന്തു​ട​രാ​ൻ സി​പി​എം ശ്ര​മ​ം: ഡി​സി​കെ
Monday, June 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഹി​റ്റ്‌ലർ മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് സി​പി​എം തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് കേ​ര​ള ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ളാ​ണ് സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത് കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സ​ഹ ര​ക്ഷാ​ധി​കാ​രി സു​ൾ​ഫി​ക്ക​ർ മ​യൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ പ്ര​സി​ഡ​ന്‍റ് സ​ലിം പി. ​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​ബി തോ​മ​സ്, അ​ജ​ൻ പിം ​സോ​ൾ, സ​ണ്ണി ചെ​റു​ക​ര, മ​ൻ​സൂ​ർ റ​ഹ്മാ​നി​യ, സ​ലീം ബം​ഗ്ലാ​വി​ൽ, വെ​ള്ളൂ​ർ വി​ക്ര​മ​ൻ, ബാ​ബു വെ ​മ്മേ​ലി, ജേ​ക്ക​ബ് മ​ഠ​ത്തി​ലേ​ത്ത്, മി​നി ജേ​ക്ക​ബ്, സി​ജി​മോ​ൾ മാ​ത്യു, ചാ​ക്കോ പോ​ൾ, സു​നി​ൽ കു​മാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.