ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ദ​ളി​ത് ലീ​ഗ്
Monday, June 27, 2022 10:41 PM IST
ക​രി​യം​പ്ലാ​വ്: ക​ഴു​ത്ത് വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച ക​രി​യം​പ്ലാ​വ് സ്വ​ദേ​ശി​യും റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി​രു​ന്ന ദ​ളി​ത് പെ​ൺ​കു​ട്ടി വി.​എ​സ്. സാ​നി​മോ​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ദ​ളി​ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ വെ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ലി​ക്കു​ള​ങ്ങ​ര സു​രേ​ന്ദ്ര​ൻ, പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, അ​ൻ​സാ​രി മ​ന്ദി​രം, സ​ജീ​ർ പേ​ഴും​പാ​റ, അ​സീ​സ് ചു​ങ്ക​പ്പാ​റ, തോ​മ​സ് മാ​ത്യു പു​ത്തോ​ട്ട്, ഷാ​ൻ പു​ള്ളോ​ലി​ൽ, സ​ജാ​ദ് ഖാ​ൻ, ശി​വ​രാ​ജ​ൻ ഏ​നാ​ത്ത്, പോ​ൾ എം. ​പീ​റ്റ​ർ, കെ. ​മ​നോ​ജ്, കെ.​കെ. കൊ​ച്ചു​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.