റാന്നി: ആയിരക്കണക്കിന് യുവാക്കള്‍ റിക്രൂട്ട്മെന്റിലൂടെ സ്ഥിര ജോലിയും രാഷ്ട്ര സേവനവും നടത്താന്‍ ആഗ്രഹിച്ച് കാത്തിരിക്കുമ്പോള്‍ അഗ്നിപഥ് പദ്ധതിയിലൂടെ യുവജനങ്ങളെ കേന്ദ്ര സർക്കാർ വഞ്ചിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
ചില ജില്ലകളില്‍ ബിജെപി ഓഫീസില്‍ രജിസ്ട്രേഷന് നടത്തുന്നത് അഗ്നിപഥ് പദ്ധതിയെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് സംശിയിക്കേണ്ടിയിരിക്കുന്നുവെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജു മരുതിക്കല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്, കെപിസിസി അംഗം കെ. ജയവര്‍മ, എഴുമറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രകാശ് കുമാര്‍ ചരളേല്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പ്രകാശ് തോമസ്, ഡിസിസി ഭാരവാഹികളായ റ്റി.കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, സതീഷ് പണിക്കര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ജി. സതീഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, സി.കെ. ബാലന്, ശോശാമ്മ തോമസ്, തോമസ് ദാനിയേല്‍, തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ടയിൽ
പത്തനംതിട്ട: അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ അച്ചടക്കം തകരുമെന്ന് ആന്റോ ആന്റണി എംപി.
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് ഇന്ത്യന്‍ സൈന്യം. കൃത്യമായ പരിശീലനവും അച്ചടക്കവും കൊണ്ടാണിത് സാധ്യമായത്. എന്നാല്‍ അഗ്നിപഥ് നടപ്പിലാകുന്നതോടെ ദിശാബോധമില്ലാത്ത സൈന്യമായി ഇത് മാറുമെന്ന് സംശയിക്കുന്നതായും ആന്റോ ആന്റണി പറഞ്ഞു.
പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, മുന്‍ എംഎൽഎ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, ജോർജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്, എ. സുരേഷ് കുമാര്‍, അനീഷ് വരിക്കണ്ണാമല, എം.കെ. പുരുഷോത്തമന്, കെ.എന്‍. രാധാചന്ദ്രന്, റെനീസ് മുഹമ്മദ്, കെ. ജാസിംകുട്ടി, സിന്ധു അനില്‍, എം.എസ്. സിജു, റോജിപോള്‍ ഡാനിയേല്‍, സജി കെ. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കൈപ്പട്ടൂരിൽ
കൈപ്പട്ടൂർ: പ്രതിരോധ സേനയെ ആർഎസ്എസ് വത്കരിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. അഗ്നിപഥ് പദ്ധതിക്കെതിരെ കോന്നി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജികൊട്ടക്കാട്, എസ്.വി. പ്രസന്നകുമാർ, എം.പി. ഫിലിപ്പ്, മാത്യു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.