നാ​ല് വി​ദ്യാ​വ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു; അ​ടൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ല്‍ ന​ഗ​ര​വ​നം
Sunday, June 26, 2022 11:13 PM IST
പ​ത്ത​നം​തി​ട്ട: വ​നം വ​കു​പ്പി​ന്‍റെ സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ല് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​വ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സി.​കെ. ഹാ​ബി അ​റി​യി​ച്ചു. തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മ കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ല്‍ എ​സ്എ​ന്‍​വി എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സ്, പെ​രി​ങ്ങ​നാ​ട് തൃ​ച്ഛേ​ന്ദ​മം​ഗ​ലം ജി​എ​ച്ച്എ​സ്എ​സ്, എ​ലി​മു​ള​ളും​പ്ലാ​ക്ക​ല്‍ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​രോ വി​ദ്യാ​വ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
അ​ടൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഒ​രു ന​ഗ​ര​വ​നം പൂ​ര്‍​ത്തി​യാ​ക്കി. പെ​രി​ങ്ങ​നാ​ട് തൃ​ച്ഛേ​ന്ദ​മം​ഗ​ലം ജി​എ​ച്ച്എ​സ്എ​സ്, എ​ലി​മു​ള​ളും​പ്ലാ​ക്ക​ല്‍ ജി​എ​ച്ച്എ​സ്എ​സ്, ഇ​ല​ന്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫോ​റ​സ്ട്രി ക്ല​ബു​ക​ള്‍ പു​തു​താ​യി രൂ​പീ​ക​രി​ച്ചു.

820000 തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
ലോ​ക പ​രി​സ്ഥി​തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 55000 കൂ​ട​ത്തൈ​ക​ളും 27000 വ​ലി​യ കൂ​ട​ത്തൈ​ക​ളും ത​യാ​റാ​ക്കി വ​നം​വ​കു​പ്പ് വി​ത​ര​ണം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മു​ഖേ​ന 1,55,950 വൃ​ക്ഷ​ത്തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള​ള വി​ത്തു​ക​ള്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മു​ഖേ​ന ന​ല്‍​കി.
തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ള്‍​ക്ക് വൃ​ക്ഷ​ത്തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും ന​ല്‍​കി. വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യ​മാ​യി 1,76,235 രൂ​പ അ​പേ​ക്ഷ​ക​ര്‍​ക്ക് ന​ല്‍​കി. കാ​വു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ധ​ന​സ​ഹാ​യ​മാ​യി 4,14,605 രൂ​പ​യും ന​ല്‍​കി.