ജി​ല്ലാ വി​ക​സ​നസ​മി​തി​യി​ലും "പ​നി'
Saturday, June 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ എ​ലി​പ്പ​നി​ക്കും പ​ക​ര്‍​ച്ച​പ്പ​നി​ക്കു​മെ​തി​രേ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ത്ത​നം​തി​ട്ട പ​നി​ക്കി​ട​ക്ക​യി​ലാ​ണെ​ന്നു ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ജി​ല്ല​യി​ലെ പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു വി​ക​സ​ന​സ​മി​തി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടുത്തി. ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കി​ട​ത്തി ചി​കി​ത്സ

പെ​രു​നാ​ട് ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ കി​ട​ത്തി​ചി​കി​ത്സ ജൂ​ലൈ​യി​ല്‍ തു​ട​ങ്ങും. മ​ല്ല​പ്പ​ള്ളി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്‌​ക​രി​ക്കും. നി​ല​വി​ലു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണ്‍ 40 വ​ര്‍​ഷ​ങ്ങ​ള്‍ മു​ന്പു​ള്ള​താ​ണ്. കോ​ഴ​ഞ്ചേ​രി പൊ​ങ്ങ​ണാം​തോ​ടി​ന്‍റെ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്ക​ണം. ആ​റാ​ട്ടു​പു​ഴ-​ചെ​ട്ടി​മു​ക്ക്, വ​ള്ളം​കു​ളം-​തോ​ട്ട​പ്പു​ഴ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൈ​പ്പ് സ്ഥാ​പി​ച്ച​തു മ​ണ്ണി​ട്ട് ശ​രി​യാ​യി മൂ​ടി​യി​ട്ടു​ണ്ടെ​ന്നു ജ​ല​അ​ഥോ​റി​റ്റി ഉ​റ​പ്പാ​ക്ക​ണം. പ​ത്ത​നം​തി​ട്ട വി​ല്ലേ​ജി​ലെ റീ​സ​ര്‍​വേ ന​ട​പ​ടി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. പ​ത്ത​നം​തി​ട്ട​യി​ല്‍ പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു ജൂ​ലൈ ര​ണ്ടാം​വാ​രം യോ​ഗം ചേ​രും.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് വേ​ണം

കു​ള​ന​ട ഓ​മ​ല്ലൂ​ര്‍ വ​ഴി ഉ​ള്‍​പ്പെ​ടെ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തു​നി​ന്നു പ്ര​ത്യേ​കി​ച്ച് ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു ബ​സ് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ത് എ​ത്ര​യും വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഡി​റ്റി​ഒ​യ്ക്കു മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. റാ​ന്നി, ചി​റ്റാ​ര്‍, സീ​ത​ത്തോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു വ​രു​ന്ന ബ​സു​ക​ള്‍ കു​മ്പ​ഴ വ​രാ​തെ പോ​കു​ന്ന​ത് ആ​ളു​ക​ള്‍​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ഫ്‌​ളൈ ഓ​വ​ര്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥ​ല​മു​ട​മ​ക​ളു​മാ​യി ജൂ​ലൈ ര​ണ്ടാം​വാ​രം യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് 28ന് ​ഓ​ണ്‍​ലൈ​നാ​യി യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ബ്ലോ​ക്കി​ന്‍റെ മു​ക​ളി​ലെ നാ​ല്, അ​ഞ്ച് നി​ല​ക​ള്‍ എ​ത്ര​യും വേ​ഗം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നു മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​മ്പ​ങ്കേ​രി-​വെ​ട്ടു​ത്തു​രു​ത്ത് റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും നി​ര്‍​മാ​ണം ഒ​രു​മി​ച്ചു പൂ​ര്‍​ത്തി​യാ​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ര്‍​ബ​ന്ധ​മാ​യി സ്റ്റാ​ന്‍​ഡി​ന​ക​ത്തു ക​യ​റ​ണം.