അ​ഗ്നി​പ​ഥി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹം നാ​ളെ
Saturday, June 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: സൈ​ന്യ​ത്തി​ന്‍റെ അ​ച്ച​ട​ക്കം, ആ​ത്മ വി​ശ്വാ​സം എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യും രാ​ജ്യ സു​ര​ക്ഷ​യെ അ​പ​ക​ട​പ​ര​മാ​യും ബാ​ധി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ എ​ഐ​സി​സി നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്രഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

തി​രു​വ​ല്ല​യി​ല്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, റാ​ന്നി​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, കോ​ന്നി​യി​ല്‍ കെ​പി​സി​സി ജന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, അ​ടൂ​രി​ല്‍ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.