ജ​ന​വാ​സ​മേ​ഖ​ല പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്ക​രു​ത്: തി​രു​വ​ല്ല അ​തി​രൂ​പ​ത
Saturday, June 25, 2022 10:32 PM IST
തി​രു​വ​ല്ല: ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കാ​തെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം നി​ർ​ണ​യി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത അ​ജ​പാ​ല​ന സ​മി​തി.

ഈ ​ഉ​ത്ത​ര​വി​നെ​തി​രേ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ റി​വി​ഷ​ൻ ഹ​ർ​ജി ന​ൽ​ക​ണം. ഇ​ന്ന​ത്തെ ബ​ഫ​ർ സോ​ൺ നാ​ള​ത്തെ റി​സ​ർ​വ് ഫോ​റ​സ്റ്റ് ആ​യി​രി​ക്കു​മെ​ന്നും ഇ​തി​ന്‍റെ പ​രി​ധി​യും ന​ട​പ്പാ​ക്കു​ന്ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മ​നു​ഷ്യ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്ന​താ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യു​ള്ള വ​ന​സം​ര​ക്ഷ​ണം നീ​തി​ക്കു നി​ര​ക്കു​ന്ന​ത​ല്ല. ക​ർ​ഷ​ക​രോ​ടൊ​പ്പം സ​ഭ​യു​ണ്ടാ​കും. ഈ ​വി​ധി​യു​ടെ പേ​രി​ൽ ഒ​രാ​ൾ​പ്പോ​ലും കു​ടി​യി​റ​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ് ന​യം. സ്വ​ന്തം ഭൂ​മി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളെ​പ്പോ​ലെ ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നു സ​മി​തി അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് സം​യു​ക്ത​മാ​യ തീ​രു​മാ​നം കൈ​കൊ​ള്ള​ണ​മെ​ന്നും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​മ്പാ​കെ ഇ​ത് കേ​ര​ള ജ​ന​ത​യു​ടെ അ​തി​ജീ​വ​ന പ്ര​ശ്ന​മാ​യി അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.ജൂ​ലൈ മൂ​ന്നി​ന് ക​ട്ട​പ്പ​ന​യി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മു​ണ്ടാ​കും. തി​രു​വ​ല്ല അ​തി​രൂ​പ​ത അ​ജ​പാ​ല​ന സെ​ക്ര​ട്ട​റി ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എജി പ​റ​പ്പാ​ട്ട് പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി.

തി​രു​വ​ല്ല അ​തി​രൂ​പ​ത ന​വ​തി സ​മാ​പ​ന​വും അ​ജ​പാ​ല​ന സ​മി​തി​യു​ടെ സ​മ്മേ​ള​ന​വും ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​ജോ​ളി ക​രി​മ്പി​ൽ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. റ​വ.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ ബ​ഫ​ർ സോ​ൺ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​നു തോ​മ്പും​കു​ഴി, എ​ജി പ​റ​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.