പ​ത്ത​നം​തി​ട്ട എ​ഫ്എം സ്റ്റേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണം വൈ​കും
Saturday, June 25, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: ആ​കാ​ശ​വാ​ണി എ​ഫ്എം പ്ര​ക്ഷേ​പ​ണം ആ​സ്വ​ദി​ക്കാ​നാ​യു​ള്ള പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് നീ​ളും. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന​ടു​ത്ത് മ​ണ്ണാ​റ​മ​ല​യി​ല്‍​നി​ന്ന് ഉ​ട​ന്‍ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങു​മെ​ന്ന് ഏ​പ്രി​ല്‍ മു​ത​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ട്.

ട്രാ​ന്‍​സ്മി​റ്റ​ര്‍ എ​ത്താ​ന്‍ വൈ​കു​ന്ന​താ​ണ് പ്ര​ക്ഷേ​പ​ണം തു​ട​ങ്ങു​ന്ന​തി​നു ത​ട​സം. മ​ണ്ണാ​റ​മ​ല​യി​ലെ ദൂ​ര​ദ​ര്‍​ശ​ന്‍ റി​ലേ കേ​ന്ദ്ര​മാ​ണ് എ​ഫ്എം പ്ര​ക്ഷേ​പ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 101 എ​ന്ന ഫ്രീ​ക്വ​ന്‍​സി ന​മ്പ​രും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റി​ന​ക​ള്‍ സ്ഥാ​പി​ച്ചു. കെ​ട്ടി​ട പു​ന​രു​ദ്ധാ​രണ​വും പൂ​ര്‍​ത്തി​യാ​യി. എ​ഫ്എം ഫ്രീ​ക്വ​ന്‍​സി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്‌​ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭി​ച്ചി​ട്ടും മാ​സ​ങ്ങ​ളാ​യി. ട്രാ​ന്‍​സ്മി​റ്റ​ര്‍ എ​ത്തി​യാ​ല്‍ ഒ​രാ​ഴ്ച​ക്ക​കം പ്ര​ക്ഷേ​പ​ണം തു​ട​ങ്ങാ​നാ​കു​മെ​ന്ന് ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നോ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നോ ഉ​ള്ള പ​രി​പാ​ടി​ക​ള്‍ റി​ലേ ചെ​യ്യു​ക മാ​ത്ര​മാ​കും ഇ​വി​ടെ​നി​ന്ന് ചെ​യ്യു​ക. ഇ​വി​ടെ പ​രി​പാ​ടി​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ണ്ടാ​കി​ല്ല. ഡ​ല്‍​ഹി​യി​ല്‍ ആ​കാ​ശ​വാ​ണി​യു​ടെ എ​യ​ര്‍ പ്രൊ​ജ​ക്ട് വി​ഭാ​ഗ​മാ​ണ് ട്രാ​ന്‍​സ്മി​റ്റ​ര്‍ മ​ണ്ണാ​റ​മ​ല​യി​ല്‍ എ​ത്തി​ച്ചു ന​ല്‍​കേ​ണ്ട​ത്. 100 വാ​ട്ട് ട്രാ​ന്‍​സ്മി​റ്റ​റാ​ണ് എ​ത്തി​ക്കു​ക. ഇ​ത് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ 15 കി​ലോ​മീ​റ്റ​ര്‍ ആ​കാ​ശ​ദൂ​ര​ത്തോ​ളം പ​രി​പാ​ടി​ക​ള്‍ ന​ന്നാ​യി ല​ഭി​ക്കും.

മ​ണ്ണാ​റ​മ​ല പ​ത്ത​നം​തി​ട്ട​യി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ വ്യ​ക്ത​ത അ​ല്പം കു​റ​ഞ്ഞി​ട്ടാ​യാ​ലും 25 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പ​രി​പാ​ടി​ക​ള്‍ കേ​ള്‍​ക്കാ​നാ​വു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ഒരു കി​ലോ​വാ​ട്ടി​ന്‍റെ ട്രാ​ന്‍​സ്മി​റ്റ​ര്‍ ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​ത് സ്ഥാ​പി​ച്ചാ​ല്‍ ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ പ​രി​പാ​ടി​ക​ള്‍ വ്യ​ക്ത​ത​യോ​ടെ ല​ഭി​ക്കും. ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത് എ​ന്ന​താ​ണ് എ​ഫ്എ​മ്മി​നെ ആ ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്.