നാ​ളെ നാ​ളെ... കേ​ട്ടു മ​ടു​ത്തു! അ​ടൂ​രി​ലെ ഇ​ര​ട്ട​പ്പാ​ലം എ​ന്നു തു​റ​ക്കും?
Saturday, June 25, 2022 10:32 PM IST
അ​ടൂ​ർ: ടൗ​ണി​ലെ ഇ​ര​ട്ട​പ്പാ​ലം തുറ​ക്കു​ന്ന​തും കാ​ത്ത് അ​ടൂ​ർ നി​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​ലം നാ​ളെ നാ​ളെ... എ​ന്നു കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.ജൂ​ൺ അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും ആ​യി​ല്ല. ടൗ​ണി​ൽ പാ​ലം​പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു നാ​ളു​ക​ൾ ആ​യി​ട്ടും അ​നു​ബ​ന്ധ ജോ​ലി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പൂട്ട്കട്ട പാ​ക​ൽ, സീ​ബ്രാ​ലൈ​ൻ ഉ​ൾ​പ്പെ​ടെ റോ​ഡ് സു​ര​ക്ഷാ മാ​ർ​ക്കിം​ഗ്, സു​ര​ക്ഷാ ബോ​ർ​ഡു​ക​ൾ, സ്ഥ​ല​സൂ​ച​നാ ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ൽ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, വ​ൺ​വേ റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ​യും ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ‌പ​ദ്ധ​തി​ക​ൾ, പാ​ലം പെ​യി​ന്‍റിം​ഗ് എ​ന്നി​വ ബാ​ക്കി നിൽ​ക്കു​ക​യാ​ണ്. പൂ​ട്ട്ക​ട്ട പാ​ക​ൽ ആദ്യ എ​സ്റ്റി​മേ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നില്ല.

2018ൽ ​തു​ട​ങ്ങി

തു​ട​ർ​ന്ന് ഇ​തി​നാ​യി റി​വേ​ഴ്സ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും പൂ​ട്ട്ക​ട്ട പാ​ക​ൽ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2018ലാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​ര​ട്ട​പ്പാ​ലം പ​ണി ആ​രം​ഭി​ച്ച​ത്. 11 കോ​ടി രൂ​പ ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ൽ പാ​ല​വും ടൗ​ൺ റോ​ഡ് ടാ​റിം​ഗ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. നി​ർ​മാ​ണം ഇ​ഴ​ഞ്ഞാ​ണു നീ​ങ്ങു​ന്ന​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ന്നെ നാ​ലു​വ​ർ​ഷം സ​മ​യ​മെ​ടു​ത്തു. അ​നു​ബ​ന്ധ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്.

അ​പ​ക​ട സാ​ധ്യ​ത

ഇ​ര​ട്ട​പ്പാ​ല​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡി​നു നേ​രേ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല . ഇ​തു നി​ല​നി​ർ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ പാ​ല​ത്തി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ര​ത്തി​ലി​ടി​ച്ചു വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ത്രി​യി​ൽ ഈ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​ക്കു​റ​വാ​യ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഏ​റും.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ നെ​ല്ലി​മൂ​ട്ടി​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തു റോ​ഡി​ലേ​ക്കു​ള്ള കൈ​യേ​റ്റ​വും വ്യാ​പ​ക​മാ​ണ്. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടിയും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.