ആ​രോ​ഗ്യ​മ​ന്ത്രി​ക്കു നേ​രേ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Saturday, June 25, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗം പ്ര​തി​യാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നു നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​ക​ട​നം ന​ട​ത്തി.

കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ലു​ള്ള മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പ​വും എം​സി റോ​ഡി​ല്‍ അ​ടൂ​രി​ലു​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ട്ടു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റെ​ടു​ത്തി​രു​ന്നു. മ​ന്ത്രി​യു​ടെ മൈ​ല​പ്ര​യി​ലെ വീ​ടി​നു സ​മീ​പം ഇ​വ​ര്‍ കാ​ത്തു​നി​ന്നു.

ഈ ​വി​വ​രം മ​ന​സി​ലാ​ക്കി​യാ​ണ് മ​ന്ത്രി കൊ​ടു​മ​ണി​ലെ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വി​ശ്ര​മ​ത്തി​നു​ശേ​ഷം അ​ടൂ​രി​ല്‍ സ്വ​കാ​ര്യ ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫ് ഉ​ദ്ഘാ​ട​ന​ത്തി​ന് പു​റ​പ്പെ​ടു​മ്പോ​ഴാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ ക​രി​ങ്കൊ​ടി​യു​മാ​യി ചാ​ടി വീ​ണ​ത്. വീ​ട്ടി​ല്‍ നി​ന്നും മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​യ വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി വീ​ശി ഓ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണ​ന്‍ അ​ട​ക്കം നാ​ല‌് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ടൂ​ര്‍ ചേ​ന്ന​മ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം സ്വ​കാ​ര്യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ വീ​ണാ ജോ​ര്‍​ജി​നെ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് കോ​യി​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​തീ​ഷ് പ​ന്നി​വി​ഴ, ക്രി​സ്റ്റോ വ​ര്‍​ഗീ​സ് മാ​ത്യു, അ ​ഖി​ല്‍ പ​ന്നി​വി​ഴ, ടി​റ്റോ രാ​ജു, സി​ജു പ​ഴ​കു​ളം എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. പ​ല ഭാ​ഗ​ത്താ​യി ഒ​റ്റ​തി​രി​ഞ്ഞു​നി​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് റോ​ഡി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​രെ പോ​ലീ​സ് വ​ള​ഞ്ഞി​ട്ട് പി​ടി​ച്ച് ജീ​പ്പി​ല്‍ ക​യ​റ്റി. പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​ര്‍​ക്ക് ലാ​ത്തി​യ​ടി​യേ​റ്റു.