ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, June 25, 2022 10:29 PM IST
അ​ടൂ​ർ: അ​ര​മ​ന​പ​ടി​യ്ക്കു സ​മീ​പം സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കാ​ര​ൻ പൂ​ങ്കാ​വ് പ​ത്മ​തീ​ർ​ഥ​ത്തി​ൽ ബി​ജു മ​നോ​ജ്, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പെ​രി​ങ്ങ​നാ​ട് പു​ത്ത​ൻച​ന്ത​യി​ൽ ജ​യ​പു​ര​ത്ത് റി​ജു​ഭ​വ​നി​ൽ റെ​ജി ( 58) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് തെ​റി​ച്ചു വീ​ണു.