പത്തനംതിട്ട: ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം 2021-22 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി 8,61,10,500 രൂപ വിനിയോഗിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്. രഘു അറിയിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായമായി 544 പേര്‍ക്ക് 4,07,75,000 രൂപയും പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ചികിത്സാ ധനസഹായമായി 560 പേര്‍ക്ക് 1,06,18,576 രൂപയും നല്കി.
പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മാണം, പഠനമുറി നിര്‍മാണം, ടോയ്ലറ്റ് നിര്‍മാണം, ഭവന പുനരുദ്ധാരണം, കൃഷിഭൂമി എന്നീ പദ്ധതികള്‍ പ്രകാരം 20,75,000 രൂപ വിനിയോഗിച്ചു.
നിറവ്-2022 ന് തുടക്കമായി
തിരുവല്ല: സമൂഹത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് മൂല്യബോധമുള്ള തലമുറയെ രൂപപ്പെടുത്തുവാൻ അധ്യാപക വിദ്യാർഥികൾ തയാറാകണമെന്ന് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ. തിരുവല്ല സെന്റ് തോമസ് ടിടിഐയുടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ "നിറവ് - 2022 ' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാലന്റെ അധ്യക്ഷതയിൽ ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.