സി​പി​എം സ​മ​രം ജ​ന​വ​ഞ്ച​ന മ​റ​യ്ക്കാ​ൻ: ആ​ന്‍റോ ‍ആ​ന്‍റ​ണി എം​പി
Friday, June 24, 2022 10:46 PM IST
പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ പേ​രി​ല്‍ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സി​പി​എം ന​ട​ത്തു​ന്ന ജാ​ഥ​ക​ള്‍ ഇ​ട​തു​സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​വ​ഞ്ച​ന മ​റ​ച്ചു​പി​ടി​ക്കാ​നാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല ആ​ക്കി​ക്കൊ​ണ്ട് 2019 ന​വം​ബ​ര്‍ 13നു ​മ​ന്ത്രി​സ​ഭാ​യോ​ഗം എ​ടു​ത്ത തീ​രു​മാ​നം പി​ന്‍​വ​ലി​ക്കു​ക​യാ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത്. അ​തി​നു ജാ​ഥ ന​ട​ത്തേ​ണ്ട​ത് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കാണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.
അ​ന്ന​ത്തെ വ​നം​മ​ന്ത്രി കെ. ​രാ​ജു നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ മ​നു​ഷ്യ​വാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​പ്ര​കാ​രം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​ണ്. ഇ​തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എം​പി പ​റ​ഞ്ഞു. യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്നു മ​റ​യ്ക്കു​വാ​ന്‍ സി​പി​എം ന​ട​ത്തു​ന്ന സ​മ​ര​ജാ​ഥ സം​സ്ഥാ​ന​ത്തെ ഭ​ര​ണ​കൂ​ട​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണു വി​നി​യോ​ഗി​ക്കേ​ണ്ട​തെ​ന്നും ആ​ന്‍റോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ടി.​കെ. സാ​ജു, സ​ജി കൊ​ട്ട​യ്ക്കാ​ട്, സ​തീ​ഷ് കെ. ​പ​ണി​ക്ക​ര്‍, സു​നി​ല്‍ എ​സ്. ലാ​ല്‍, ലി​ജു ജോ​ര്‍​ജ്, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​വാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ത​ല​ങ്ങ​ളി​ല്‍ തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ന​ട​ത്താ​നും ജ​ന​ങ്ങ​ള്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.