പ​ത്ത​നം​തി​ട്ട പ​നി​ക്കി​ട​ക്ക​യി​ൽ
Friday, June 24, 2022 10:46 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​കു​ന്ന പ​നി​ക്കു കു​റ​വി​ല്ല. പ്ര​തി​ദി​നം പ​നി ബാ​ധി​ത​രാ​യി സ​ർ‌​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ശ​രാ​ശ​രി 300 ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഈ​യാ​ഴ്ച ഇ​തി​ൽ നേ​രി​യ കു​റ​വു ക​ണ്ടു​വ​രു​ന്നു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥ മാ​റ്റം പ്ര​തി​കൂ​ല​മാ​കാ​നി​ട​യു​ണ്ട്.
സാ​ധാ​ര​ണ നി​ല​യി​ൽ വൈ​റ​ൽ​പ​നി വ്യാ​പ​നം ര​ണ്ടാ​ഴ്ച കൊ​ണ്ട് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഒ​രേ നി​ല​യി​ൽ ക​ണ​ക്കു​ക​ൾ തു​ട​രു​ന്ന​ത് ആ​ശ​ങ്ക കൂ​ട്ടു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം കൂ​ടി ഉ​ള്ള​താ​ണ് ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മാ​കു​ന്ന​ത്. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും 300 ക​ട​ന്നു.
ഡെ​ങ്കി, എ​ലി​പ്പ​നി
ഡെ​ങ്കി, എ​ലി​പ്പ​നി ബാ​ധ​യും ഇ​തോ​ടൊ​പ്പം ക​ണ്ടു​വ​രു​ന്നു​ണ്ട്. എ​ലി​പ്പ​നി ഇ​ക്കൊ​ല്ലം രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ എ​ലി​പ്പ​നി​യു​ടെ വ്യാ​പ​നം ക​ണ്ടി​രുന്നു.
പ​നി​ബാ​ധി​ത​ർ നി​ര​വ​ധി​ത്ത​വ​ണ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും രോ​ഗ​മു​ക്ത​രാ​യി​ട്ടി​ല്ല. പ​നി​ക്കൊ​പ്പം വി​ട്ടു​മാ​റാ​ത്ത ചു​മ​യും ശ്വാ​സ​ത​ട​സ​വു​മാ​ണ് ഇ​വ​രെ അ​ല​ട്ടു​ന്ന​ത്. മ​രു​ന്നു ക​ഴി​ക്കു​മ്പോ​ൾ പ​നി​ക്കു നേ​രി​യ ശ​മ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചു​മ​യും ശ്വാ​സ​ത​ട​സ​വും കു​റ​വി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. പ​ക​ർ​ച്ച​പ്പ​നി​യ്ക്കി​ടെ കൂ​ടു​ത​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​മാ​യി ചി​കി​ത്സ തേ​ടു​ന്ന​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റഞ്ഞു.
ര​ണ്ടു വ​ർ​ഷ​ത്തി​നുശേ​ഷം
ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ജൂ​ണി​ൽ വൈ​റ​ൽ​പ്പ​നി വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. 2020, 2021 വ​ർ​ഷ​ങ്ങ​ളി​ൽ മാ​സ്കി​ന്‍റെ ഉ​പ​യോ​ഗം എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ക​ർ​ച്ചപ്പനി രൂ​ക്ഷ​മാ​യി​രു​ന്നി​ല്ല. പ​നി​ബാ​ധി​ത​രി​ൽ​ത്ത​ന്നെ ഏ​റെ​പ്പേ​ർ​ക്കും കോ​വിഡ് സ്ഥി​രീ​ക​രി​ച്ച വ​ർ​ഷ​മാ​യി​രു​ന്നു 2021.
വീ​ടു​ക​ളി​ൽ കൂ​ടു​ത​ൽ സ​മ​യം അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന​തും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച​തും പ​നി​യു​ടെ വ്യാ​പ​ന​ത്തെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ത​ട​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കു കൂ​ട്ട​ത്തോ​ടെ പ​നി

കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​തി​ന്‍റെ ആദ്യ​മാ​സം ത​ന്നെ വൈ​റ​ൽ​പ്പ​നി​യു​ടെ രൂ​ക്ഷ​ത അ​ധ്യ​യ​ന​ത്തെ സാ​ര​മാ​യി ബാ​ധിച്ചു. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലാ​ണ് ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യും. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ കു​റ​വു​ള്ള​തി​നാ​ൽ പ​ല ക്ലാ​സു​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​തർ അ​വ​ധി​ത​ന്നെ ന​ൽ​കേ​ണ്ടി​വ​ന്നു. കു​ട്ടി​ക​ളി​ൽ​നി​ന്നു ര​ക്ഷി​താ​ക്ക​ളി​ലേ​ക്കും പനി പട​ർ​ന്ന​തോ​ടെ മി​ക്ക വീ​ടു​ക​ളും സ്വ​യം​പ്ര​ഖ്യാ​പി​ത ലോ​ക്ഡൗ​ൺ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്.

ആ​ശ​ങ്ക​വേ​ണ്ട: ആ​രോ​ഗ്യ വ​കു​പ്പ്

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ക​ർ​ച്ച​പ്പ​നി​ക്കു കാ​ര​ണം. രാ​ത്രി​യി​ലെ ത​ണുപ്പും പ​ക​ൽ സ​മ​യ​ത്തെ ക​ന​ത്ത ചൂ​ടും ഇ​ട​യ്ക്കി​ടെ​യു​ള്ള മ​ഴ​യും മ​നു​ഷ്യ​രു​ടെ പ്ര​തി​രോ​ധ ശേ​ഷി​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​താ​ണ് പ​നി പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പ​ക​ർ​ച്ച​പ്പനി​യു​ടെ​യും കോ​വി​ഡി​ന്‍റെ​യും വ്യാ​പ​നം ത​ട​യാ​ൻ ഇ​തു​പ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.