മീ​ൻ​കൂ​ട്ടി​ൽ കു​ടു​ങ്ങി​യ പെ​രു​ന്പാ​ന്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, June 24, 2022 10:46 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ താ​മ​രാ​ലി​ൽ മീ​ൻകൂ​ട്ടി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ വ​ന​പാ​ല​ക​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. താ​മ​രാ​ൽ ചി​റ​ത്ത​റ​യി​ൽ ശ്യാ​മി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന് ഒ​ഴു​കു​ന്ന വേ​ങ്ങ​ൽ തോ​ടി​ന്‍റെ കൈ​വ​ഴി​യി​ൽ മീ​ൻ പി​ടി​ക്കാ​നാ​യി സ്ഥാ​പി​ച്ച കൂ​ടി​നു​ള്ളി​ലാ​ണ് പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള പെ​രു​മ്പാ​മ്പ് കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കൂ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.
ശ്യാം ​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ റാ​ന്നി സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് റൗ​ഷാ​ദ്, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ. ദി​ലീ​പ്, എം.​എ​സ്. ഫി​റോ​സ് ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൂ​ട്ടി​ൽ കു​ടു​ങ്ങി​യ പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പാ​മ്പി​നെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​മെ​ന്ന് സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.