കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ​നി​ന്ന് ഡി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി
Friday, June 24, 2022 10:43 PM IST
അ​ടൂ​ര്‍: പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​ല്‍ ഡി​സി​സി നി​ര്‍​ദ്ദേ​ശം അ​വ​ഗ​ണി​ച്ച് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ര​ണ്ട് സി​പി​എം അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ‌​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഏ​ഴം​കു​ളം അ​ജു, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഡി.​എ​ന്‍. ത്രി​ദീ​പ്, റെ​ജി പൂ​വ​ത്തൂ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു ഫി​ലി​പ്പ് എ​ന്നി​വ​ര്‍​ക്കാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ‍​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്കു​വാ​ന്‍ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​ടൂ​ര്‍ കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി ര​ണ്ട് സി​പി​എം അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ​പി​സി​സി​ക്കു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.
നേ​ര​ത്തെ മ​ല്ല​പ്പ​ള്ളി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ലും ഒ​രു സി​പി​എം അം​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി പാ​ന​ൽ ത​യാ​റാ​ക്കി​യ​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ജി ചാ​ക്കോ​യ്ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ൽ നി​ന്നൊ​രാ​ളെ പി​ൻ​വ​ലി​പ്പി​ച്ച് സി​പി​എം സ്ഥാ​നാ​ർ​ഥി​ക്ക് അ​വ​സ​രം ന​ൽ​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലും വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു.
കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള അ​ടൂ​രി​ൽ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കാ​തി​രി​ക്കു​ന്ന​ത്. പ​ക​രം ര​ണ്ട് സി​പി​എം അം​ഗ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ആ​ദ്യം ഉ​ന്ന​യി​ച്ച​ത്.