ഓ​ത​റ സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 24, 2022 10:43 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള ഓ​ത​റ ലി​റ്റി​ൽ ഫ്ള​വ​ർ യു ​പി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശാ​സ​മ​ർ​പ്പ​ണം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
കെ.​ടി. ചാ​ക്കോ​സ് സോ​ക്ക​ർ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ജോ​പോ​ൾ അ​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം ജോ​പോ​ൾ അ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​രി​യാ​രം, മു​ൻ ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ കെ.​ടി. ചാ​ക്കോ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ജി​നു തോ​മ്പും​കു​ഴി, വാ​ർ​ഡ് മെം​ബ​ർ‌ ബി​ന്ദു കു​ഞ്ഞു​മോ​ൻ, കേ​ര​ള പോ​ലീ​സ് മു​ൻ ക്യാ​പ്റ്റ​ൻ അ​ല​ക്സ്‌ ഏ​ബ്ര​ഹാം, സന്തോ​ഷ്‌ ട്രോ​ഫി പ​രി​ശീ​ല​ക​ൻ ര​ഞ്ജി കെ. ​ജേ​ക്ക​ബ്, ഹെ​ഡ്മി​സ്‌​ട്ര​സ് ഷേ​ർ​ളി കെ. ​ഈ​പ്പ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നീ​ഷ്‌ വി. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.