യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​മെ​ന്ന് സൗ​മ്യ
Friday, June 24, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ത​നി​ക്കെ​തി​രേ സി​പി​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലു​മാ​കാ​ത്ത​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് പ​ര​സ്യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ന്നു പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ യു​ഡി​എ​ഫ് പ​ക്ഷ​ത്തെ ആ​റം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ട്. താ​ൻ കൂ​ടി ആ​കു​ന്പോ​ൾ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്ര​കാ​രം രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സൗ​മ്യ ജോ​ബി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​യാ​യാ​ണ് താ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​ത്. സി​പി​എം പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​സ​മി​തി​യി​ലെ അ​നി​ശ്ചി​ത​ത്വം ഒ​ഴി​വാ​ക്കാ​ൻ ത​ന്നെ പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ എ​ന്തെ​ങ്കി​ലും ധാ​ര​ണ താ​നു​മാ​യി ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.
സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ജു പി. ​കു​രു​വി​ള, സാ​ബു ബ​ഹ​നാ​ൻ, സോ​ഫി​ക, ക​ണ്ടാ​ല​റി​യാ​വു​ന്ന ഏ​താ​നും വ​നി​താ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്നു പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പു​രു​ഷ അം​ഗ​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​നു പ്രേ​ര​ണ ന​ൽ​കു​ക​യും വ​നി​താ അം​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് വ​ല​യ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബാ​ഗും വാ​ച്ചും ന​ഷ്ട​പ്പെ​ട്ടു. ഇ​ട​തു കൈ​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ചു​രി​ദാ​റി​ന്‍റെ ടോ​പ്പ് വ​ലി​ച്ചു കീ​റി. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പറഞ്ഞു.