പി​എം കെ​യ​ര്‍ ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ വി​ത​ര​ണം 30ന്
Thursday, May 26, 2022 11:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മൂ​ലം മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​മാ​യ കു​ട്ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്ന പി​എം കെ​യ​ര്‍ ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കു​ട്ടി​ക​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.

30ന് ​രാ​വി​ലെ 9.30ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കേ​ന്ദ്ര വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും രാ​ജ്യ​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ച​ട​ങ്ങി​നെ അ​ഭി​സം​ബോ​ധ​ന ചെ​യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പി​എം കെ​യ​ര്‍ ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി പ്ര​കാ​രം കോ​വി​ഡ് മൂ​ലം മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​മാ​യ കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് നി​ശ്ചിത ധ​ന​സ​ഹാ​യ തു​ക​യാ​യ പ​ത്തു ല​ക്ഷം രൂ​പ കൈ​മാ​റു​ക. ജി​ല്ല​യി​ല്‍ മൂ​ന്നു കു​ട്ടി​ക​ളെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ നി​ത ദാ​സ് അ​റി​യി​ച്ചു.